Sep 19 19:10:27 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ. രഘുനാഥൻ

കെ. രഘുനാഥൻ

1957 ഏപ്രിൽ 9-ന്‌ തൃശൂർ ജില്ലയിലെ ചേറൂരിൽ ജനിച്ചു.

അച്‌ഛൻ ‘എക്‌സ്‌പ്രസ്‌’ എഡിറ്ററായിരുന്ന വി. കരുണാകരൻ നമ്പ്യാർ. അമ്മ (ചേറൂർ എൻ. എസ്‌. യു. പി. എസ്‌. റിട്ട. ഹെഡ്‌മിസ്‌ട്രസ്‌) കെ. സുഭദ്ര.

തൃശൂർ ചേറൂർ എൻ. എസ്‌. യു. പി. എസ്‌. , സെന്റ്‌ തോമസ്‌ ഹൈസ്‌കൂൾ, തൃശൂർ സെന്റ്‌ തോമസ്‌ കോളജ്‌ എന്നിവിടങ്ങളിൽ പഠനം. 1980-ൽ മാതൃഭൂമിയിൽ ചേർന്നു. ഇപ്പോൾ തൃശൂർ എഡിഷനിൽ ന്യൂസ്‌ ലൈബ്രേറിയൻ.

അത്തറു സാഹേബ്‌, ജ്വരബാധിതമായ ചില ചരിത്ര പശ്‌ചാത്തലങ്ങൾ, എളളും പൂവും ചന്ദനവും എന്നീ കഥാസമാഹാരങ്ങൾ.

ഭൂമിയുടെ പൊക്കിൾ, ശബ്‌ദായമൗനം എന്നീ നോവലുകൾ.

ഭൂമിയുടെ പൊക്കിൾ ഉറൂബ്‌ നോവൽ അവാർഡ്‌, ദർപ്പണ സാഹിത്യ പുരസ്‌കാരം, അകം സാംസ്‌കാരിക സാക്ഷ്യപത്രം എന്നിവ നേടി.

ഭാര്യ ഃ രാജലക്ഷ്‌മി (പാറമേക്കാവ്‌ വനിതാ കോളജ്‌ അധ്യാപിക).

മകൾ ഃ നിവേദിത

വിലാസം

മാതൃഭൂമി

തൃശൂർ - 680021


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited