Sep 21 13:54:43 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മങ്ങാട്‌ ബാലചന്ദ്രൻ

മങ്ങാട്‌ ബാലചന്ദ്രൻ

1961-ൽ കൊല്ലം ജില്ലയിലെ മങ്ങാട്‌ എന്ന ഗ്രാമത്തിൽ ജനിച്ചു. ബിരുദപഠനാനന്തരം മൂന്നര വർഷത്തോളം ഭാരതീയദർശനത്തിലും മനശ്ശാസ്‌ത്രത്തിലും പഠനം നടത്തി. കുറേക്കാലം കേരളഗ്രന്ഥശാലാ സംഘത്തിൽ സേവനമനുഷ്‌ഠിച്ചു. ശ്രീനാരായണഗുരുദേവനെക്കുറിച്ചും നേതാജി സുഭാഷ്‌ ചന്ദ്രബോസിനെക്കുറിച്ചു ഡോക്യുമെന്ററി ഫിലിമുകൾ സംവിധാനം ചെയ്‌തിട്ടുണ്ട്‌. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിരവധി ലേഖനങ്ങളും ഫീച്ചറുകളും എഴുതിയിട്ടുണ്ട്‌. മൗനം, സ്വാധിഷ്‌ഠാനം, ഉപനയനം, ക്ഷത്ത്രം എന്നീ നോവലുകളും പ്രായോഗിക മനശ്ശാസ്‌ത്രം എന്ന ലേഖനസമാഹാരവുമാണ്‌ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുളള പുസ്‌തകങ്ങൾ. കഥയരങ്ങ്‌, കുങ്കുമം അവാർഡുകൾക്ക്‌ അർഹനായിട്ടുണ്ട്‌. ഇപ്പോൾ ‘ശിവഗിരി’ മാസികയുടെ അസോസിയേറ്റ്‌ എഡിറ്ററും ശ്രീനാരായണധർമ്മസംഘം ട്രസ്‌റ്റ്‌ പ്രിന്റിംഗ്‌ ഡിവിഷന്റെ മാനേജരുമാണ്‌.

ഭാര്യഃ വിജയലക്ഷ്‌മി, മകൾഃ ശ്രീലക്ഷ്‌മി.

വിലാസംഃ

ശ്യാമളാലയം,

മങ്ങാട്‌,

കൊല്ലം - 691 015


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited