Nov 15 10:18:49 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മാലി

 

By the same author


മാലി

1915-ൽ തിരുവനന്തപുരത്ത്‌ ജനിച്ചു. സദസ്യതിലകൻ ടി.കെ. വേലുപ്പിളളയുടെ മകൻ. തിരുവനന്തപുരം മോഡൽ സ്‌കൂൾ, ഗവ. ആർട്‌സ്‌ കോളജ്‌, ഗവ. ലോ. കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ബി.എ.ബി.എൽ. പാസ്സായശേഷം കുറച്ചുകാലം അഡ്വക്കേറ്റായി പ്രാക്‌ടീസുചെയ്‌തു. പിന്നീട്‌ പത്രപ്രവർത്തകനായി. ഡൽഹിയിൽ ബ്രിട്ടീഷ്‌ മിനിസ്‌ട്രി ഒഫ്‌ ഇൻഫർമേഷനിലും ബോംബേയിൽ ഫ്രീ പ്രസ്‌ ജർണലിലും ജോലി ചെയ്‌തിട്ടുണ്ട്‌. ഓൾ ഇന്ത്യാ റേഡിയോയിൽ ദീർഘകാലം സേവനം അനുഷ്‌ഠിച്ചു; സ്‌റ്റേഷൻ ഡയറക്‌ടറായി റിട്ടയർ ചെയ്‌തു. ടെലിവിഷനിൽ പ്രത്യേക പരിശീലനം നേടിയിരുന്നു. ഡെപ്യൂട്ടേഷനിൽ നാഷനൽ ബുക്‌ട്രസ്‌റ്റിൽ എഡിറ്ററായും ജോലിചെയ്‌തിട്ടുണ്ട്‌. കേരള സംസ്ഥാന നിർമിതി കേന്ദ്രത്തിന്റെ ചീഫ്‌ എഡിറ്ററായിരുന്നു. വിദ്യാഭ്യാസകാലം മുതൽ സ്‌പോർട്‌സിലും ഗെയിംസിലും അതീവ തത്‌പരൻ. തിരുവിതാംകൂർ സംസ്‌ഥാനത്തിലെ ഒന്നാം നമ്പർ ടെന്നീസ്‌ കളിക്കാരാനായി റാങ്ക്‌ ചെയ്യപ്പെട്ടിരുന്നു. അത്‌ലറ്റിക്‌സിൽ സംസ്‌ഥാന റെക്കോഡിനുടമ. നിരവധി സംസ്‌ഥാന-സംസ്‌ഥാനാന്തര മത്സരങ്ങളിൽ പങ്കെടുത്ത്‌ സമ്മാനങ്ങൾ നേടി. സ്‌പോർട്‌സ്‌ ലേഖകനും കമന്റേറ്ററുമായിരുന്നു. ഒട്ടേറെ പ്രമുഖ ഇംഗ്ലീഷ്‌ ആനുകാലികങ്ങളിൽ സ്‌പോർട്‌സ്‌ ലേഖനങ്ങൾ എഴുതിയിരുന്നു. ‘മാവേലി’ എന്ന തൂലികാനാമത്തിൽ മാതൃഭൂമി ആഴ്‌ചപ്പതിപ്പിലും. 1970-ൽ കേരള സാഹിത്യ അക്കാദമി അവാർഡും 1988-ൽ കൈരളി ചിൽഡ്രൻസ്‌ ബുക്‌ട്രസ്‌റ്റിന്റെ ബാലസാഹിത്യ അവാർഡും ലഭിച്ചു. ബാലസാഹിത്യകൃതികളും മുതിർന്നവർക്കുളള കൃതികളുമുൾപ്പെടെ ഇംഗ്ലീഷിലും മലയാളത്തിലുമായി അൻപതോളം കൃതികൾ. അത്രയുംതന്നെ ലേഖനങ്ങളും പ്രബന്ധങ്ങളും. മാലിരാമായണം, മാലിഭാരതം, മാലിഭാഗവതം, വിക്രമാദ്യത്യൻ കഥകൾ, മദനകാമരാജൻ കഥകൾ, സർവജിത്തിന്റെ സമുദ്രസഞ്ചാരം, പോരാട്ടം, സർക്കസ്‌, ജന്തുസ്‌ഥാൻ, പുരാണകഥാമാലിക (12 വാല്യങ്ങൾ), ഇതിഹാസമഞ്ഞ്‌ജരി, കേരളസംഗീതം, ഇരവിക്കുട്ടിപ്പിളള (നാടകം) കർണശപഥം (ആട്ടക്കഥ) തുടങ്ങിയവയാണ്‌ മുഖ്യകൃതികൾ. കുട്ടികളോടു കഥ പറയുന്ന പരിപാടി നിരവധി സ്‌ഥലങ്ങളിൽ അവതരിപ്പിച്ചിരുന്നു.

1994 ജൂലൈ 2-ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited