Jun 28 14:01:06 2017 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എൻ. പ്രഭാകരൻ

എൻ. പ്രഭാകരൻ

1952 ഡിസംബർ 30ന്‌ കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിൽ ജനിച്ചു. അച്‌ഛൻഃ എൻ. കുഞ്ഞമ്പു. അമ്മഃ എ. കല്യാണി. തലശ്ശേരി ഗവൺമെന്റ്‌ ബ്രണ്ണൻ കോളജ്‌ അധ്യാപകൻ. 1971 ൽ മാതൃഭൂമി വാരിക വിഷുപ്പതിപ്പിനുവേണ്ടി നടത്തിയ കഥാ മത്സരത്തിൽ ‘ഒറ്റയാന്റെ പാപ്പാൻ’ കോളജ്‌ വിഭാഗത്തിൽ ഒന്നാം സമ്മാനം നേടി. പുലിജന്മത്തിന്‌ 1987ലെ ഏറ്റവും മികച്ച നാടക രചനയ്‌ക്കുളള കേരള സംഗീതനാടക അക്കാദമി അവാർഡും 1988ലെ ചെറികാട്‌ അവാർഡും കേരള സാഹിത്യ അക്കാദമി അവാർഡും; 1994 ലെ മികച്ച മലയാള കഥയ്‌ക്കുളള കഥ (ന്യൂദൽഹി) അവാർഡ്‌, 1995ൽ ചെറുകഥാരംഗത്തെ സംഭാവനകളെ മുൻനിർത്തി പാട്യം ഗോപാലൻ സ്‌മാരക അവാർഡ്‌, രാത്രിമൊഴി എന്ന കഥാസമാഹാരത്തിന്‌ 1996ൽ കേരള സാഹിത്യ അക്കാദമി അവാർഡ്‌ എന്നിവ നേടി.

ഒറ്റയാന്റെ പാപ്പാൻ, മറുപിറവി, കഥ, പറക്കും പരവതാനി (കഥാസമാഹാരങ്ങൾ), ഏഴിനും മീതെ, ജന്തുജനം, ഭൂതഭൂമി, ബഹുവചനം (നോവലുകൾ), മരണക്കിണർ (നാടകം), കഥ തേടുന്ന കഥ (പഠനം) എന്നിവയാണ്‌ ഇതരകൃതികൾ.

വിലാസംഃ

മലയാള വിഭാഗം

ഗവ. ബ്രണ്ണൻ കോളജ്‌

ധർമ്മടം, തലശ്ശേരി 670 106.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited