Nov 17 08:06:36 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.എ. രാമചന്ദ്രദേവ്‌

 

By the same author


ഡോ.എ. രാമചന്ദ്രദേവ്‌

1931 ഓഗസ്‌റ്റിൽ ജനിച്ചു. ബനാറസ്‌ ഹിന്ദു സർവകലാശാലയിൽനിന്ന്‌ എം.എ. (ഹിന്ദി). ഫസ്‌റ്റ്‌ ക്ലാസ്സോടെ പാസായി. കേരള സർവകലാശാലയിൽനിന്ന്‌ പി.എച്ച്‌.ഡി. 1960 മുതൽ സർക്കാർ കോളജുകളിൽ ലക്‌ചറർ. ‘64-ൽ കേരള യൂനിവേഴ്‌സിറ്റി സെന്ററിൽ (എറണാകുളം) ലക്‌ചറർ. സെന്റർ, കൊച്ചിൻ യൂനിവേഴ്‌സിറ്റിയായി മാറിയപ്പോൾ ഹിന്ദി വിഭാഗത്തിൽ റീഡർ, പ്രൊഫസർ എന്നീ തസ്‌തികകളിൽ ദീർഘകാലം സേവനമനുഷ്‌ഠിച്ചു.

സിൻഡിക്കേറ്റ്‌-സെനറ്റ്‌ മെമ്പർ, ഡീൻ, ഫാക്കൽറ്റി ഒഫ്‌ ഹ്യുമാനിറ്റിസ്‌, വിവിധ സർവകലാശാലകളിൽ ബോർഡ്‌ ഒഫ്‌ സ്‌റ്റഡീസ്‌-ഫാക്കൽറ്റി അംഗം, യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ്‌ കമ്മീഷൻ വിദഗ്‌ദ്ധ സമിതി അംഗം, ഭാരത സർക്കാർ നിയമിച്ച ഇന്റർ നാഷനൽ ഹിന്ദി യൂനിവേഴ്‌സിറ്റി ഉപദേശകസമിതി അംഗം എന്നീ സ്‌ഥാനങ്ങൾ വഹിച്ചു. 1992-ൽ ഔദ്യോഗിക ജീവിതത്തിൽനിന്നു വിരമിച്ചു. സ്വതന്ത്രകൃതികളും വിവർത്തനങ്ങളുമുൾപ്പെടെ പത്തോളം ഗ്രന്ഥങ്ങൾ.

വിലാസംഃ

’പ്രശാന്തി‘,

തൃക്കാക്കര ക്ഷേത്രത്തിനു സമീപം,

ബി.എം.സി.പി.ഒ., കൊച്ചി - 682 021.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited