Sep 25 13:05:31 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഉറൂബ്‌

ഉറൂബ്‌

1915 ജൂൺ 8ന്‌ പൊന്നാനിക്കു സമിപമുളള പളളിപ്രം ഗ്രാമതിലെപരുത്തൊളളി ചാലപ്പുറത്തു വീട്ടിൽ ജനിച്ചു. അച്‌ഛനമ്മമാർ കരുണാകരമേനോനും പാറുക്കുട്ടിഅമ്മയും. ബാല്യത്തിൽ സംസ്‌കൃതം പഠിച്ചു. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം പ്രത്യേക ലക്ഷ്യമില്ലാതെ ദക്ഷിണേന്ത്യയുടെ പല ഭാഗങ്ങളിലും അലഞ്ഞുനടന്നു. പിന്നീട്‌ കമ്പൗണ്ടർ, അദ്ധ്യാപകൻ, ഗുമസ്തൻ, ബനിയൻകമ്പനിയുടെ സൂപ്പർവൈസർ, കെ.ആർ. ബ്രദേഴ്‌സിലെ റീഡർ, ‘മംഗളോദയം’ മാസികയുടെ പത്രാധിപസമിതി അംഗം എന്നിങ്ങനെ പല ജോലികൾ നോക്കി. 1950 മുതൽ 1975 വരെ കോഴിക്കോട്ട്‌, ആകാശവാണിയിൽ സ്‌റ്റാഫ്‌ ആർട്ടിസ്‌റ്റായും പ്രൊഡ്യൂസറായും പ്രവർത്തിച്ചു. തുടർന്ന്‌ ‘കുങ്കുമം’ വാരികയുടെയും അതിനുശേഷം ‘മലയാളമനോരമ’ ആഴ്‌ചപതിപ്പിന്റെയും പത്രാധിപർ. കവിയായി സാഹിത്യത്തിലേക്കു തിരിയുകയും അവിടെ ഉറച്ചു നില്‌ക്കുകയും ചെയ്‌തു. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്‌ നേടിയ സുന്ദരികളും സുന്ദരന്മാരും, ഉമ്മാച്ചു, അണിയറ, അമ്മിണി, കുഞ്ഞമ്മയും കൂട്ടുകാരും, മിണ്ടാപ്പെണ്ണ്‌ (നോവലുകൾ), ഗോപാലൻനായരുടെ താടി, വെളുത്ത കുട്ടി, മഞ്ഞിൻമറയിലെ സൂര്യൻ, രാച്ചിയമ്മ (കഥകൾ), കവിസമ്മേളനം (ലേഖനങ്ങൾ), പിറന്നാൾ (കവിതകൾ) മണ്ണും പെണ്ണും, മിസ്‌ ചിന്നുവും ലേഡി ജാനുവും (നാടകങ്ങൾ), ഉറൂബിന്റെ ശനിയാഴ്‌ചകൾ (സ്‌മരണ), അപ്പുവിന്റെ ലോകം (ബാലസാഹിത്യം) തുടങ്ങി നാല്‌പതോളം കൃതികൾ. ദേശീയ അവാർഡ്‌ നേടിയ ആദ്യ മലയാളചിത്രമായ ‘നീലക്കുയിലി’ന്റെ കഥാസംഭാഷണരചയിതാവ്‌. ‘മലയാള മനോരമ’ ആഴ്‌ചപ്പതിപ്പിന്റെ പത്രാധിപരായിരിക്കെ 1979 ജൂലൈ 10 ന്‌ അന്തരിച്ചു.

ഒരു മകളും രണ്ട്‌ ആൺമക്കളുമുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited