Sep 24 21:31:22 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സുരേഷ്‌ മണ്ണാറശാല

സുരേഷ്‌ മണ്ണാറശാല

1964 ജൂൺ 13-ന്‌ ആലപ്പുഴ ഹരിപ്പാക്ക്‌ ജനിച്ചു. പിതാവ്‌ സുകുമാരൻനായർ. മാതാവ്‌ ചെമ്പകക്കുട്ടിയമ്മ. നങ്ങ്യാർകുളങ്ങര ടി.കെ.എം. കോളജിൽനിന്നും രസതന്ത്രത്തിൽ ബിരുദം നേടി. ബാംഗ്ലൂരിൽനിന്നും ബി.എഡ്‌.പരീക്ഷ പാസായി. 1987-ൽ അധ്യാപകവൃത്തിയിൽ പ്രവേശിച്ചു. ഇപ്പോൾ മുതുകുളം ഹൈസ്‌കൂൾ അധ്യാപകനാണ്‌. 1997-ൽ കവിതയ്‌ക്ക്‌ പളളിപ്പാട്‌ കുഞ്ഞികൃഷ്‌ണൻ അവാർഡു ലഭിച്ചു. 1998-ൽ കവിതയ്‌ക്കും 1999-ൽ ബാലസാഹിത്യത്തിലും അധ്യാപക കലാസാഹിത്യ സമിതി സംസ്‌ഥാന അവാർഡ്‌ ലഭിച്ചിരുന്നു. പ്രഭാങ്കുരം, അതിമധുരം എന്നീ കൃതികൾക്കായിരുന്നു അവാർഡ്‌. ചക്കരക്കുടം, നാടൻപാട്ടുകൾ; നാടിൻവേരുകൾ എന്നീ കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. വിദ്യാരംഗം കലാസാഹിത്യവേദി ആലപ്പുഴ ജില്ലാ ജോ.കൺവീനറായും പ്രവർത്തിക്കുന്നു.

ഭാര്യ ബീന അധ്യാപികയാണ്‌.

മക്കൾ മൂന്നു പേരുണ്ട്‌.

വിലാസംഃ

സുരേഷ്‌ ഭവൻ

മണ്ണാറശാല പി.ഒ.

ഹരിപ്പാട്‌ - 690 550

ആലപ്പുഴ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited