Sep 25 00:57:23 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
തസ്ലിമ നസ്‌റിൻ

തസ്ലിമ നസ്‌റിൻ

ജനനം ഃ 25 ആഗസ്‌റ്റ്‌, 1962

സ്‌ഥലം ഃ മയ്‌മൻസിങ്ങ്‌, ബംഗ്ലാദേശ്‌.

വിദ്യാഭ്യാസം ഃ മയ്‌മൻസിങ്ങ്‌ മെഡിക്കൽ കോളേജിൽ നിന്ന്‌ എംബിബിഎസ്‌.

തൊഴിൽ ഃ ചികിത്സ, എഴുത്ത്‌.

ചെയ്യാനിഷ്‌ടമുളള കാര്യം ഃ ചുറ്റി സഞ്ചരിക്കൽ.

കവിതാ രചനയിൽ കൂടി സാഹിത്യ ജീവിതം ആരംഭിച്ചു. പിന്നെ ഗദ്യരചനയും തുടങ്ങി.

എഴുതാനുളള പ്രത്യേക കഴിവും ശക്തിയേറിയ ഭാഷയും വ്യത്യസ്‌തമായ വ്യക്തിത്വവും അതിവേഗം ജനപ്രീതി നേടിക്കൊടുത്തു.

ആദ്യത്തെ കവിതാസമാഹാരം ഃ 1989.

അടുത്തത്‌ 1990, ആദ്യനോവൽ - 1992 ‘നിർവാചിതകോളം’, ‘നിർവാചിത കവിത’, ‘മേയർ നഷ്‌ടഗദ്യ’, ‘ലജ്ജ’ എന്നിവ എല്ലായിടത്തും പേര്‌ നേടി. ‘നിർവാചിത കോള’മിന്‌ ആനന്ദപുരസ്‌കാരം ലഭിച്ചു. പ്രസിദ്ധ നോവൽ ‘ലജ്ജ’ കോളിളക്കം സൃഷ്‌ടിച്ചു. വിവാദമായ ബാല്യകാലസ്‌മരണകൾ ‘എന്റെ പെൺകുട്ടിക്കാലം’ ഇംപ്രിന്റ്‌ മലയാളത്തിൽ പ്രസിദ്ധപ്പെടുത്തുന്നുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited