Nov 18 15:22:24 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം. എൻ. ഗോവിന്ദൻനായർ

എം. എൻ. ഗോവിന്ദൻനായർ

ഫലിതസമ്പൂർണമായ അനേകം റിയലിസ്‌റ്റിക്‌ കഥകളും നർമമധുരമായ ലേഖനങ്ങളും എഴുതി പ്രശസ്‌തനായി. മീനച്ചിൽ വിളക്കുമാടത്ത്‌ പുത്തൻ പുരയ്‌ക്കലാശാൻ എന്നു പ്രസിദ്ധനായ പി. ആർ. ഗോവിന്ദൻനായരുടെയും കോട്ടയത്തിനു സമീപമുളള തിരുവഞ്ചൂർ മുളയ്‌ക്കൽ വീട്ടിൽ നാരായണിയമ്മയുടെയും മകനായി 1910 ഡിസംബർ 16 ന്‌ ജനിച്ചു. തിരുവഞ്ചൂർ പ്രൈമറി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഏറ്റുമാനൂർ ഇംഗ്ലീഷ്‌ മിഡിൽ സ്‌കൂൾ, മാങ്ങാനം സെന്റ്‌ എഫ്രേംസ്‌ ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പഠിച്ചു. സ്‌കൂൾ ഫൈനലിനുശേഷം ഉപരിപഠനത്തിനായി തിരുവനന്തപുരത്തു താമസമായി. 1934 ൽ ബി. എൽ. ഡിഗ്രി സമ്പാദിച്ച്‌ കോട്ടയത്തു മടങ്ങിയെത്തി കോടതിയിൽ പ്രാക്‌ടീസ്‌ ആരംഭിച്ചു. സിനിമാ നടനാകാനായിരുന്നു മോഹം. പിൽക്കാലത്ത്‌ ‘ത്രിസന്ധ്യ’ എന്ന ചിത്രത്തിൽ വഹീദാ റെഹ്‌മാനോടൊപ്പം അഭിനയിക്കാനും കഴിഞ്ഞു. ഹിന്ദി മലയാളം ഭാഷകളിൽ ഈ ചിത്രം പുറത്തു വന്നു.

പഞ്ചായത്തു കോടതി പ്രസിഡന്റ്‌, ഒന്നാം ക്ലാസ്‌ ബഞ്ച്‌ മജിസ്‌ട്രേറ്റ്‌, സ്‌പെഷ്യൽ പ്രോസിക്യൂട്ടർ, സ്‌പെഷ്യൽ ഗവ. അഡ്വക്കേറ്റ്‌, സ്‌പെഷ്യൽ റിസീവർ ആൻഡ്‌ ലിക്വിഡേറ്റർ എന്നിങ്ങനെ ഔദ്യോഗികസ്‌ഥാനങ്ങൾ വഹിച്ചിരുന്നു. സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ സ്‌ഥാപകാംഗങ്ങളിലൊരാളാണ്‌.

ട്രാൻസ്‌പോർട്ടു പ്രണയം, ഗോപീവിലാസം, അവൾ കാത്തിരുന്നു, തലക്കുത്ത്‌, ജന്മി മുതലാളി, ഉത്തമർണൻ, കോൺസ്‌റ്റബിൾ കമലം, കടുവായുടെ ആത്‌മകഥ തുടങ്ങിയ നോവലുകളും റോബിൻസൺ ക്രൂസോ, ആന, ഉറുമ്പ്‌ എന്നീ ബാലസാഹിത്യകൃതികളും അനേകം നർമകഥാ സമാഹാരങ്ങളും ലേഖനസമാഹാരങ്ങളും പ്രസിദ്ധപ്പെടുത്തി. കൂടാതെ എം.ഒ. മത്തായിയുടെ നെഹ്‌റു യുഗസ്‌മരണകൾ, കെ.പി.എസ്‌. മേനോന്റെ ആത്‌മകഥ മുതലായവയുടെ പരിഭാഷകൾ ഭാഗികമായി നിർവഹിച്ചു. മുൽക്‌രാജ്‌ ആനന്ദിന്റെ കൂലി അടക്കം പല പരിഭാഷകളും സ്വതന്ത്രവിവർത്തനങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. കുട്ടികൾക്കായി എം.എൻ. രചിച്ച കഥകളുടെ ഒരു സമാഹാരം പാഠപുസ്‌തകമായി ഗവണ്മെന്റ്‌ അംഗീകരിച്ചിരുന്നു. 1989 ലെ കേരള സാഹിത്യ അക്കാദമി അവാർഡ്‌ ഹാസ്യസാഹിത്യത്തിനു ലഭിച്ചു.

ഭാര്യ ഃ പി.ജി. തങ്കമ്മ. യശഃശരീരനായ ചലച്ചിത്രസംവിധായകൻ അരവിന്ദൻ, ഗോപകുമാർ, മോഹൻകുമാർ, ഇന്ദിരാകൃഷ്‌ണൻ എന്നിവരാണ്‌ മക്കൾ.

1997 മെയ്‌ 16 ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited