Sep 21 04:23:09 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വിളക്കുടി രാജേന്ദ്രൻ

വിളക്കുടി രാജേന്ദ്രൻ

1949 ജൂലൈ 11-ന്‌ കൊല്ലം ജിലയിൽ പത്തനാപുരം താലൂക്കിലെ വിളക്കുടിയിൽ ജനിച്ചു. അച്‌ഛൻഃ കെ.ജി.കുഞ്ഞൻപിളള. അമ്മഃ ജി. സുമതിക്കുട്ടിഅമ്മ. എം.എ.(മലയാളം) ബി.എഡ്‌. ബിരുദങ്ങൾ. കേരളദേശം, കേരളപത്രിക ദിനപത്രങ്ങളിൽ സബ്‌ എഡിറ്ററായി പ്രവർത്തിച്ചു. പ്രഭാത്‌ബുക്ക്‌ഹൗസിലും ചതുരംഗം വാരികയിലും അസി.എഡിറ്ററായും ശാസ്‌ത്രഗതി മാസികയുടെ മാനേജിംഗ്‌ എഡിറ്ററായും പ്രവർത്തിച്ചിരുന്നു.

ആകാശവാണിയിൽ ധാരാളം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്‌. ഫീച്ചർ രചനയ്‌ക്ക്‌ അഖിലേന്ത്യാതലത്തിൽ ആകാശവാണിയുടെ മെറിറ്റ്‌ സർട്ടിഫിക്കറ്റ്‌ നേടി (1992).

കൈരളി ചിൽഡ്രൻസ്‌ ബുക്ക്‌ട്രസ്‌റ്റിന്റെ മഹച്ചരിതമാലയിലെ മൂന്നു പുസ്‌തകങ്ങൾ, അടുപ്പവും അകൽച്ചയും (കഥ), കേരള സ്ഥലനാമകോശം (രണ്ടുവാല്യം), ഗ്രാമത്തിലേക്ക്‌ (ബാലസാഹിത്യം), ദ്രാവിഡം (വിവ.) തുടങ്ങിയ എട്ടു കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇപ്പോൾ കേരളഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ടിൽ സീനിയർ റിസർച്ച്‌ ഓഫീസർ. വിജ്‌ഞ്ഞാന കൈരളി, വിദ്യാരംഗം മാസികകളുടെ പത്രാധിപസമിതി അംഗം, സ്ഥലനാമ സമിതിയുടെ ജോയിന്റ്‌ സെക്രട്ടറി.

ഭാര്യഃ ഓമന. മക്കൾ ഃ പ്രസീദ, ഉണ്ണിക്കൃഷ്‌ണൻ

വിലാസംഃ

ശരണ്യ, ഇ 57

ഫോറസ്‌റ്റ്‌ ഓഫീസ്‌ ലെയിൻ

വഴുതക്കാട്‌

തിരുവനന്തപുരം - 695 014.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited