Sep 23 06:11:22 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി.പി. മുഹമ്മദാലി

വി.പി. മുഹമ്മദാലി

1943 സപ്‌തംബർ 3ന്‌ തൃശ്ശൂർ ജില്ലയിലെ ചാവക്കാടിനടുത്ത്‌ മന്ദലംകുന്നിൽ ജനിച്ചു. പിതാവ്‌ ഃ പിലാക്കവീട്ടിൽ മുതലക്കുളങ്ങര കുഞ്ഞു സാഹിബ്‌. മാതാവ്‌ ഃ അമ്പലത്തുവീട്ടിൽ വെന്താട്ടിൽ മറിയുമ്മ. മാതാപിതാക്കളുടെ ഏകസന്തതി.

കടിക്കാട്‌ എലിമെന്ററി സ്‌ക്കൂൾ, പുന്നയൂർക്കുളം രാമരാജ യു.പി. സ്‌ക്കൂൾ, വന്നേരി ഹൈക്കൂൾ, തൃശ്ശൂർ സെന്റ്‌ തോമസ്‌ കോളേജ്‌, ശ്രികേരളവർമ്മ കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.

ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദാനന്തരബിരുദം. മാപ്പിളപ്പാട്ടുകളെക്കുറിച്ച്‌ ഗവേഷണത്തിനു കേരള സാഹിത്യ അക്കാദമി സ്‌ക്കോളർഷിപ്പു ലഭിച്ചിട്ടുണ്ട്‌. ചണ്‌ഢീഗഢിൽ നടന്ന അഖിലേന്ത്യാ പുരോഗമനസാഹിത്യസമ്മേളന(1999)ത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു. സാക്ഷരത, ജനകീയാസൂത്രണം, സർവ്വീസ്‌ സംഘടനാ എന്നീ രംഗങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്‌.

1973 മുതൽ 1998 വരെ പൊതുമരാമത്തു വകുപ്പിൽ ഉദ്യോഗസ്‌ഥനായിരുന്നു. ഇപ്പോൾ പാരലൽ കോളേജിൽ ഇംഗ്ലീഷ്‌ അധ്യാപകൻ.

ഫന്ദരീന (നോവൽ), മുലപ്പാലിന്റെ പാട്ട്‌, കർക്കിടകവെയിൽ(കഥാസമാഹാരങ്ങൾ), മാപ്പിളപ്പാട്ടുകൾ - ഒരു പഠനം, എന്നിവയാണ്‌ മുഖ്യക,തികൾ. തൃശ്ശൂർ ആകാശവാണിയിൽ പ്രഭാഷണങ്ങൾ, നാടകാഭിനയം എന്നിവ നിർവ്വഹിക്കാറുണ്ട്‌. കഥകൾ കന്നഡഭാഷയിലേക്കു വിവർത്തനം ചെയ്യപെട്ടിട്ടുണ്ട്‌.

ഭാര്യ ഃ കദീജ.

മക്കൾ ഃ ഷാനവാസ്‌, ഷാഹിന, ഷെമിന, ഷെബീറലി.

വിലാസംഃ

‘പ്രശാന്ത്‌’

കൊരട്ടിക്കര

തൃശ്ശൂർ - 680543


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited