Sep 19 14:21:29 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ചേലങ്ങാട്ട്‌ ഗോപാലകൃഷ്‌ണൻ

ചേലങ്ങാട്ട്‌ ഗോപാലകൃഷ്‌ണൻ

വിവിധ വിഷയങ്ങളിലായി 64 ഗ്രന്‌ഥങ്ങൾ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുളള ചേലങ്ങാട്ട്‌ ഗോപാലകൃഷ്‌ണൻ 1108 ഇടവത്തിൽ ചേർത്തലയിലെ ചേലങ്ങാട്ട്‌ വീട്ടിൽ കേശവപിളളയുടേയും അമ്മുക്കുട്ടിയമ്മയുടേയും പുത്രനായി ജനിച്ചു. ബി. എ. വരെ പഠിച്ചു. പിന്നീട്‌ പത്രപ്രവർത്തകനായി. ലോകതിലാദ്യമായി സഹകരണാടിസ്‌ഥാനത്തിൽ രൂപംപൂണ്ട ആലുവായിലെ അജന്താ ഫിലിം സ്‌റ്റുഡിയോസിന്റെ സംഘാടകനും സെക്രട്ടറിയുമായിരുന്നു.

തിരക്കഥാകൃത്ത്‌, പ്രൊഡക്‌ഷൻ മേൽനോട്ടക്കാരൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്‌.

സംസ്‌ഥാന ഫിലിം അവാർഡ്‌ കമ്മറ്റി, ചലച്ചിത്രോപദേശക സമിതി, പൊതുമേഖലാഫിലിം സ്‌റ്റുഡിയോ ഉപദേശക കമ്മറ്റി തുടങ്ങിയവയിൽ അംഗമായിരുന്നു.

ഇപ്പോൾ മുഴുവൻ സമയ സാഹിത്യപ്രവർത്തനം.

രാധാകൃഷ്‌ണൻ, നാരായണപിളള എന്നീ രണ്ടു പുത്രന്മാർ.

ഭാര്യ ഃ തങ്കമ്മ.

മേൽവിലാസം ഃ

കടക്കരപ്പള്ളി പി. ഒ.

ചേർത്തല - 688529


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited