Sep 19 01:38:12 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പൊൻകുന്നം വർക്കി

പൊൻകുന്നം വർക്കി

1911 ജൂലൈ ഒന്നിന്‌ എടത്വായിൽ ജനിച്ചു. 1917-ൽ പൊൻകുന്നത്തേക്കു താമസം മാറ്റി. മലയാളം ഹയറും വിദ്വാനും പാസ്സായശേഷം അധ്യാപകനായി. സാഹിത്യരംഗത്തേക്കു ഗദ്യകവിതകളുമായാണ്‌ കടന്നുവന്നത്‌. 1939-ൽ പ്രസിദ്ധപ്പെടുത്തിയ തിരുമുൽക്കാഴ്‌ചയ്‌ക്ക്‌ മദ്രാസ്‌ സർവകലാശാലയുടെ സമ്മാനം ലഭിച്ചു. രാജവാഴ്‌ചയ്‌ക്കും വിദേശമേധാവിത്വത്തിനും എതിരായി കഥകൾ എഴുതിയതിന്റെ ഫലമായി ഉദ്യോഗത്തിൽനിന്നും പിരിയാൻ നിർബന്ധിതനായി. ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്‌. അഞ്ചുവർഷം പുരോഗമനസാഹിത്യ സംഘടനയുടെ സെക്രട്ടറിയായിരുന്നു. നാഷനൽ ബുക്‌സ്‌റ്റാളിന്റെയും സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെയും സ്‌ഥാപകരിലൊരാൾ. സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ പ്രസിഡന്റായും, കേരള സാഹിത്യ അക്കാദമി എക്‌സിക്യൂട്ടീവ്‌ അംഗം, പ്രസിഡന്റ്‌ എന്നീ നിലകളിലും പ്രവർത്തിച്ചു. സ്വാതന്ത്ര്യസമരസേനാനിക്കുളള താമ്രപത്രം, കേരളസാഹിത്യ അക്കാദമി ഫെലോഷിപ്പ്‌, വളളത്തോൾ പുരസ്‌കാരം, എഴുത്തഛ്‌ഛൻ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌. എണ്ണപ്പെട്ട ചില മലയാള സിനിമകൾക്ക്‌ കഥയും സംഭാഷണവും രചിച്ചിട്ടുണ്ട്‌. തിരുമുൽക്കാഴ്‌ചയാണ്‌ ആദ്യകൃതി.

നാടകവും ചെറുകഥയുമുൾപ്പെടെ അൻപതോളം കൃതികൾ.

ഭാര്യഃ ക്ലാരമ്മ (ജീവിച്ചിരിപ്പില്ല). ആറു മക്കൾ.

പാമ്പാടിയിൽ സ്‌ഥിരതാമസം.

വിലാസംഃ

പൊൻകുന്നം വർക്കി

പാമ്പാടി - 686 502


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited