Nov 17 12:46:50 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കല്ലട രാമചന്ദ്രൻ

 

By the same author


കല്ലട രാമചന്ദ്രൻ

സാഹിത്യവിമർശകൻ. 1943 സെപ്‌തംബർ 28-ന്‌ കല്ലടയിലെ പട്ടൻതുരുത്തിൽ തോട്ടുംകര വീട്ടിൽ ഇ. ഗോപാലന്റെയും കെ. പങ്കജാക്ഷിയുടെയും മകനായി ജനിച്ചു. പെരുങ്ങാലം എൽ. പി. എസ്‌. വേഴംതുരുത്ത്‌ എൽ. പി. എസ്‌., മൺറോതുരുത്ത്‌ വി. എസ്‌. യു. പി. എസ്‌., പ്രാക്കുളം എൻ. എസ്‌. എസ്‌. എച്ച്‌. എസ്‌., കൊല്ലം എസ്‌. എൻ. കോളേജ്‌ എന്നിവിടങ്ങളിൽ പഠിച്ചു.

1967 മുതൽ വിവിധ എസ്‌. എൻ. കോളേജുകളിൽ മലയാളസാഹിത്യ അദ്ധ്യാപകൻ. 1998 ഏപ്രിലിൽ കൊല്ലം എസ്‌. എൻ. കോളജിൽനിന്നു വിരമിച്ചു.

‘കാലഘട്ടങ്ങൾ പ്രവണതകൾ’, ‘പ്രക്ഷോഭവാസനയുടെ പൈതൃകം’, ‘മലയാളത്തിലെ വിമർശനകല’, ‘സാഹിത്യസമസ്യകൾ’, ‘ഇസങ്ങളുടെ ലോകത്തിൽ’, ‘ആധുനികതയുടെ കഥാപ്രപഞ്ചം’ എന്നീ ഗ്രന്‌ഥങ്ങൾ പ്രസിദ്‌ധപ്പെടുത്തി. മുൻ സോവിയറ്റു യൂണിയൻ സന്ദർശിച്ചിട്ടുണ്ട്‌.

1999 ഫെബ്രുവരി 10-ന്‌ അന്തരിച്ചു.

ഭാര്യ ഃ ഡി. ശാന്ത. മക്കൾ ഃ സ്വരൂപ്‌, രഞ്ജിത്‌, സ്വപ്‌ന.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited