Sep 18 19:02:04 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സിപ്പി പളളിപ്പുറം

 

By the same author


സിപ്പി പളളിപ്പുറം

ദേശീയവും പ്രാദേശീകവുമായ നിരവധി അവാർഡുകൾ നേടിയ സാഹിത്യകാരൻ. കഴിഞ്ഞ മൂന്നു ദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത്‌ പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ വികാരവിചാരങ്ങൾക്കനുസരിച്ച്‌ തൂലിക ചലിപ്പിച്ച്‌ അവരെ വിസ്‌മയലോകത്തിലാറാടിക്കുന്ന എഴുത്തുകാരൻ.

ഇതിനകം അമ്പത്തിയഞ്ച്‌ ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1985-ൽ ‘ചെണ്ട’ എന്ന കൃതിക്ക്‌ ബാലസാഹിത്യത്തിനുളള ദേശീയ അവാർഡ്‌ ലഭിച്ചു. ‘പൂരം’ 1988-ൽ പ്രഥമ ഭീമാബാലസാഹിത്യ അവാർഡും 1995-ൽ എൻസി.ഇ. ആർ.ടിയുടെ ദേശീയ അവാർഡും നേടി. 1988-ലെ തൃസൂർ സഹൃദയവേദി അവാർഡും, കൈരളിചിൽഡ്രൺസ്‌ ബുക്ക്‌ ട്രസ്‌റ്റ്‌ അവാർഡും ‘തത്തകളുടെ ഗ്രാമം’ എന്ന കൃതി കരസ്ഥമാക്കി. ‘അപൂപൻ താടിയുടെ സ്വർഗ്ഗയാത്ര’ 1990-ലെ കേരളസാഹിത്യ അക്കാഡമി അവാർഡും, കെ.സി.ബി.സി. അവാർഡും, സംസ്ഥാന ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ അവാർഡ്‌, ഏറ്റവും നല്ല മുദ്രണത്തിനുളള സംസ്ഥാന അവാർഡ്‌ എന്നിങ്ങനെ നാല്‌ അവാർഡുകൾ നേടിയെടുത്തു. 1999-ൽ ‘പപ്പടം പഴം പായസം’ എന്ന കൃതിക്ക്‌ കുടുംബദീപം ​‍ാവാർഡ്‌ ലഭിച്ചു. ഇവയ്‌ക്കു പുറമെ 1992-ൽ ഏറ്റവും നല്ല അധ്യാപകനുളള ദേശീയ അവാർഡും നേടുകയുണ്ടായി.

‘തത്തമ്മേ പൂച്ച പൂച്ച’, ‘തേൻതുളളികൾ’, ‘മിന്നാമിനുങ്ങ്‌’, ‘ഉണ്ടനും ഉണ്ടിയും പുലിയച്ചനും’, ‘നൂറുനേഴ്‌സറിപ്പാട്ടുകൾ’, ‘ചന്ദനപ്പാവ’, ‘മയിലും മഴവില്ലും’, ‘കാട്ടിലെ കഥകൾ’, ‘കുറുക്കൻ കഥകൾ’, ‘ഗുരുഭക്തിയുടെ കഥകൾ’, ‘ഉണ്ണികൾക്ക്‌ നല്ലകഥകൾ’, ‘നമ്പൂര്യച്ചനും ഭൂതവും’, ‘പാവയ്‌ക്കക്കുട്ടൻ’, ‘കുരങ്ങാട്ടിയും കളളനോട്ടുകാരും’, ‘പാൽക്കിണ്ണം’, ‘സ്വർണക്കമ്പിളി’, ‘കഥകഥപ്പൈങ്കിളി’ തുടങ്ങിയ കൃതികൾ പ്രശസ്‌തങ്ങളാണ്‌.

‘കാട്ടിലെ കഥകൾ’ ഇംഗ്ലീഷിലും ‘തത്തകളുടെ ഗ്രാമം’ തമിഴിലും വിവർത്തനം ചെയ്‌ത്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

1943 മെയ്‌ 18 ന്‌ എറണാകുളം ജില്ലയിലെ വൈപ്പിൻ പളളിപ്പുറത്തു ജനിച്ചു. 1966-മുതൽ പളളിപ്പുറം സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നു. ഭാര്യ മേരീസെലിൻ, മക്കൾ ഃ ശാരിക, നവനിത്‌.

വിലാസം ഃ പളളിപ്പോർട്ട്‌ പി.ഒ.

കൊച്ചി- 683515.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited