Nov 14 17:11:02 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കോടമ്പിയേ റഹ്‌മാൻ

കോടമ്പിയേ റഹ്‌മാൻ

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ പഞ്ചിലകത്ത്‌ കുഞ്ഞിബാവയുടെയും കോടമ്പിയത്ത്‌ ആയിഷകുട്ടി ഉമ്മയുടെയും മകനായി 1942 ജൂലായ്‌ 15-​‍ാം തീയതി ജനിച്ചു. കുടുംബ പ്രാരാബ്‌ധം മൂലം ഫസ്‌റ്റ്‌ ഫോം വിദ്യാഭ്യാസംപോലും പൂർത്തിയാക്കുവാൻ സാധിച്ചില്ല. ആറേഴ്‌ വർഷം ഇന്ത്യയിൽ പല ഭാഗങ്ങളിൽ സഞ്ചരിച്ചു.

1965ൽ ന്യൂസ്‌ ഏജന്റായി. 1970 ൽ പൊന്നാനിയിൽ നിന്ന്‌ ഇദം പ്രദമായി സ്വന്തം പത്രാധിപത്യത്തിൽ കല്‌പകനാട്‌ എന്ന കലാ-സാഹിത്യ മാസിക ആരംഭിച്ചു. 1972 ൽ ഇലക്‌ട്രിസിറ്റി ബോർഡിൽ നിയമനം ലഭിച്ചു.

ഭാര്യഃ സുഹ്‌റ കോടമ്പിയേ റഹ്‌മാൻ. മക്കൾഃ ആറ്‌ പേർ.

കൃതികൾഃ ഒറ്റയാൻ (കഥകൾ), ആർത്തനാദങ്ങൾ (ഗദ്യകവിത), പ്രവാചകൻ (ഗദ്യ കവിത) ജീവിത വീക്ഷണം (ലേഖനം), സ്വാർത്ഥികൾ (കഥകൾ), ഒരിക്കൽ കൂടി ഒരു സന്ദേശവും കൂടി (ഗദ്യ കവിതകൾ), ആസാദ്‌, ഇക്‌ബാൽ, ഉമർ ഖയ്യാം, വിശ്വവിഖ്യാതനായ ബഷീർ (ജീവചരിത്രം), പഥികൻ (നോവൽ).

വിലാസംഃ

കോടമ്പിയേ റഹ്‌മാൻ

“കല്‌പകനാട്‌”

എച്ച്‌.നം. 19&66, പി.ഒ.പൊന്നാനി സൗത്ത്‌

പിൻ - 679 586

മലപ്പുറം ജില്ല- കേരളം - ഇന്ത്യ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited