Sep 20 21:35:13 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ബി. സന്ധ്യ

ബി. സന്ധ്യ

1963-ൽ പാലക്കാട്ട്‌ ജനിച്ചു.

അച്‌ഛൻ ഃ ഭാരതദാസ്‌.

അമ്മ ഃ കാർത്ത്യായനി അമ്മ

ആലപ്പുഴ സെന്റ്‌ ആന്റണീസ്‌ ഹൈസ്‌കൂൾ, ഭരണങ്ങാനം സേക്രട്ട്‌ ഹാർട്ട്‌ ഹൈസ്‌കൂൾ, പാലാ അൽഫോൻസാ കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാർത്‌ഥിനിയായിരുന്നു. സുവോളജിയിൽ ഫസ്‌റ്റ്‌ക്ലാസ്സിൽ റാങ്കോടെ എം.എസ്‌സി ബിരുദം നേടി. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിൽനിന്നും ഫസ്‌റ്റ്‌ ക്ലാസ്സിൽ പി.ജി.ഡി.ബി.എ. പാസ്സായി.

ഓസ്‌ട്രേലിയയിലെ വുളോംഗ്‌ഗോംഗ്‌ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഹ്യൂമെൻ റിസോഴ്‌സസ്‌ മാനേജ്‌മെന്റിൽ പരിശീലനം സിദ്ധിച്ചു. തൃശൂർ, കൊല്ലം ജില്ലകളിൽ സൂപ്രണ്ട്‌, കണ്ണൂരിൽ ക്രൈംബ്രാഞ്ച്‌ പോലീസ്‌ സൂപ്രണ്ട്‌ എന്നീ നിലകളിലും കണ്ണൂർ, ഷൊർണ്ണൂർ, ആലത്തൂർ എന്നിവിടങ്ങളിൽ എ.എസ്‌.പി. യായും പ്രവർത്തിച്ചു. 1986-‘88 കാലത്ത്‌ മത്സ്യഫെഡിൽ പ്രോജക്‌ട്‌ ഓഫീസറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌.

1988-ൽ ഇന്ത്യൻ പോലീസ്‌ സർവ്വീസിൽ ചേർന്നു.

ഇപ്പോൾ തിരുവനന്തപുരം പോലീസ്‌ ഹെഡ്‌ക്വാർട്ടേഴ്‌സിൽ എ.ഐ.ജി.യായി പ്രവർത്തിക്കുന്നു.

താരാട്ട്‌, ബാലവാടി എന്നീ കവിതാസമാഹാരങ്ങളും സ്‌ത്രീശക്‌തി എന്ന വൈജ്‌ഞ്ഞാനികഗ്രന്ഥവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.

തിരുവനന്തപുരം എം.ജി. കോളജ്‌ ഫിസിക്‌സ്‌ അദ്ധ്യാപകൻ കെ. മധുകുമാറാണ്‌ ഭർത്താവ്‌.

മകൾ ഃ ഹൈമ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited