Nov 18 05:47:57 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ബിനോയ്‌ ചാത്തുരുത്തി

ബിനോയ്‌ ചാത്തുരുത്തി

മുളന്തുരുത്തിയിൽ ചാത്തുരുത്തി തറവാട്ടിൽ 1947 ൽ ജനിച്ചു. മാതാപിതാക്കൾ ഏലിയാമ്മ, ജിമ്മി ചാത്തുരുത്തി. സ്‌കൂൾ വിദ്യാഭ്യാസം എറണാകുളം എസ്‌.ആർ.വി. ഹൈസ്‌ക്കൂളിൽ പൂർത്തിയാക്കി. സേക്രഡ്‌ ഹാർട്ട്‌ കോളേജ്‌, തേവര, എസ്‌.ബി. കോളേജ്‌ ചങ്ങനാശ്ശേരി എന്നീ കലാലയങ്ങളിൽ നിന്ന്‌ യഥാക്രമം രസതന്ത്രത്തിൽ ബിരുദവും മലയാള ഭാഷാസാഹിത്യത്തിൽ ബിരുദാനന്ത ബിരുദവും നേടി. സ്‌ക്കൂൾ വിദ്യാർത്‌ഥിയായിരിക്കെ തന്നെ ലഘുനാടകങ്ങളും കവിതകളും എഴുതിത്തുടങ്ങി. പത്രമാസികകളിൽ പ്രസിദ്ധം ചെയ്യുകയും ചെയ്‌തു. പ്രൊഫഷണൽ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്‌. ആലപ്പീ തീയേറ്റേഴ്‌സിന്റെ ‘ബെൻഹറിൽ ’ ബെൻഹറിന്റെ റോൾ അവതരിപ്പിച്ചു. നളന്ദാതീയേറ്റേഴ്‌സിന്റെ നക്ഷത്രബംഗാളാവിലെ അഭിനയത്തിന്‌ തിരുവനന്തപുരം എ.സി.റ്റി. നടത്തിയ പ്രൊഫഷണൽ നാടക മത്‌സരത്തിൽ (1974-75) മികച്ച സ്വഭാവനടനുളള അവാർഡ്‌ ലഭിച്ചു. ദക്ഷിണായനം എന്ന കാവ്യത്തിന്‌ 1988-ലെ പ്രഥമ കക്കാട്‌ അവാർഡ്‌ ലഭിക്കുകയുണ്ടായി. കലാഭവനിൽ നാടക അഭിനയ - സംവിധാന അദ്ധ്യാപകനായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. നാടകവേദിയിലും കാവ്യമേഖലയിലും നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ച്‌ പുത്തൻകാവ്‌ മാത്തൻ തരകൻ സ്‌മാരക സൗഹൃദമുദ്ര (1993) ലഭിച്ചു. കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ കോളേജിൽ മലയാള വിഭാഗത്തിൽ അദ്ധ്യാപകനാണ്‌.

ഭാര്യ ഃ ലീല മക്കൾ ഃ അഞ്ഞ്‌ജലി, അനിൽ, അനു.

വിലാസം ഃ

ബിനോയ്‌ ചാത്തുരുത്തി,

തിരുവാങ്കുളം,

എറണാകുളം.

പ്രസിദ്ധപ്പെടുത്തിയ കൃതികൾ

ആർഷമഞ്ഞ്‌ജരി (ഖണ്‌ഡകാവ്യം), ഗിരിപർവ്വം, ദക്ഷിണായനം, മഹായാനം, പാണന്റെ പാട്ട്‌, രാജസൗധം (ആഖ്യാനകാവ്യം), രാജനർത്തകി, അമ്പിളിക്കുന്ന്‌ (കാവ്യാഖ്യായിക), സ്വർണ്ണമോഹം (ലഘുനാടകം).


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited