Sep 25 02:25:01 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഇ. എ. കരുണാകരൻനായർ

ഇ. എ. കരുണാകരൻനായർ

മൂവാറ്റുപുഴ താലൂക്കിലെ ഊരമനയിൽ 1944 ഫെബ്രുവരി 1 ന്‌ ജനിച്ചു.

പിതാവ്‌ ഃ മംഗലത്ത്‌ അയ്യപ്പൻ നായർ.

മാതാവ്‌ ഃ ഇലവനാൽ പാറുക്കുട്ടിയമ്മ.

ഊരമന, രാമമംഗലം, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ സ്‌കൂൾ- കോളേജ്‌ വിദ്യാഭ്യാസം. എൻജിനീയറിങ്ങ്‌ പഠനം തൃശൂരിൽ. കളമശ്ശേരി ഗവ. പോളിടെക്‌നിക്കൽ അധ്യാപകനായിരുന്നു. വൈദ്യുതിബോർഡിൽ എക്‌സിക്യൂട്ടീവ്‌ എൻജിനീയറായിരിക്കെ റിട്ടയർ ചെയ്‌തു. ഇടുക്കി, ശബരിഗിരി, ഇടമലയാർ, കുറ്റ്യാടി, ലോവർ പെരിയാർ തുടങ്ങി കേരളത്തിലെ പ്രധാനപ്പെട്ട ജലവൈദ്യുതിപദ്ധതികളുടെയെല്ലാം നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കുവഹിച്ചിട്ടുണ്ട്‌.

പ്രേമവും ദാമ്പത്യവും, ലൈംഗികജീവിതം, കഥപറയുന്ന രാജധാനികൾ, ഹൗ എ ബേബി ഈസ്‌ ബോൺ, അരുൺ ആൻഡ്‌ ദി റോബേർസ്‌ എന്നിങ്ങനെ ഇരുപത്തിയെട്ട്‌ കൃതികൾ പ്രസിദ്ധപ്പെടുത്തി.

‘ശാപമോക്ഷം’, ‘എൻജിനീയറാകാൻ’ എന്നീ കൃതികൾ ഇന്ത്യാ ഗവണമെന്റിന്റെയും (1971 & 1977) ‘ഇടുക്കിയുടെ കഥ’ കേരള ഗവൺമെന്റിന്റെയും ശാസ്‌ത്രസാഹിത്യപരിഷത്തിന്റെയും (1988) അവാർഡുകൾക്ക്‌ അർഹമായി. 1993-ലെ ഭീമാ ബാലസാഹിത്യ അവാർഡ്‌ ‘പഴശ്ശിയുടെ പ്രിയഭൂമി’ക്ക്‌ ലഭിച്ചു.

ഭാര്യ ഃ പൊന്നമ്മ

വിലാസം

അജന്ത

ആനിക്കാട്‌

മൂവാറ്റുപുഴ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited