Nov 17 03:36:57 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി. നരേന്ദ്രനാഥ്‌

പി. നരേന്ദ്രനാഥ്‌

1934-ൽ പട്ടാമ്പിക്കടുത്ത്‌ നെല്ലായി എന്ന സ്‌ഥലത്ത്‌ ജനിച്ചു. അച്‌ഛൻ രാഷ്‌ട്രീയപ്രവർത്തകനും ഇൻഷുറൻസ്‌ ഏജന്റുമായിരുന്ന ശ്രീ എം.കെ. നമ്പൂതിരി. അമ്മ ശ്രിമതി പൂമരത്തിൽ കുഞ്ഞിക്കുട്ടി കോവിലമ്മ. മുത്തശ്ശി കുഞ്ഞിക്കാവു കോവിലമ്മയിൽനിന്നും നന്നെ ചെറുപ്പത്തിലേ സാഹിത്യവാസന ലഭിച്ചു. വിദ്യാഭ്യാസം തൃശൂരിലായിരുന്നു. സാമ്പത്തിക പരാധീനതകൾമൂലം കലാശാലവിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. 19-​‍ാമത്തെ വയസ്സിൽ കൊച്ചിൻ കമ്മേഴ്‌സ്യൽ ബാങ്കിൽ ക്ലാരക്കായി ജോലി ലഭിച്ചു. സവപരിശ്രമംകൊണ്ട്‌ ധനശാസ്‌ത്രം, ബാങ്കിങ്ങ്‌ എന്നിവയിൽ വിജ്‌ഞ്ഞാനവും ബിരുദങ്ങളും നേടി. 1963 മുതൽ കാനറാ ബാങ്കിൽ. ആദ്യക,തി നുറുങ്ങുന്ന ശൃംഖലകൾ (നാടകം) 18-​‍ാമത്തെ വയസ്സിൽ പ്രസിദ്ധീകരിച്ചു.

ആദ്യത്തെ ബാലസാഹിത്യകൃതി വികൃതിരാമനായിരുന്നു. ഇതിന്‌ കേരള സാഹിത്യ അക്കാദമിയുടെ അവാർഡ്‌ ലഭിച്ചു. കുഞ്ഞിക്കൂനൻ എന്ന ബാലസാഹിത്യഗ്രന്ഥത്തിന്‌ കേന്ദ്ര വിദ്യാഭ്യാസവകുപ്പ്‌ അവാർഡും അന്ധഗായകന്‌ സാഹിത്യ പ്രവർത്തക സഹകരണസംഘ പുരസ്‌കാരവും ലഭിച്ചു. വികൃതിരാമൻ, കുഞ്ഞിക്കൂനൻ, അന്ധഗായകൻ എന്നീ കൃതികൾക്ക്‌ ഹിന്ദി, തമിഴ്‌ പരിഭാഷകളുണ്ടായിട്ടുണ്ട്‌. നോവലുകളും നാടകങ്ങളും ബാലസാഹിത്യവുമായി 30-ൽപരം പുസ്‌തകങ്ങളുടെ കർത്താവ്‌.

ഭാര്യ ഃ അമൃത. മക്കൾ ഃ അനിത, മോഹൻദാസ്‌, വിനിത, സുനിത.

1991 നവംബർ 3-ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited