ബാണഭട്ടൻ
ഉത്തരഭാരതത്തിൽ ശോണ നദീതീരത്തെ ‘പ്രീതികൂട’ത്തിൽ ജനിച്ചു.
പല കവികൾക്കും പണ്ഡിതന്മാർക്കും ജന്മം നൽകിയ വത്സഗോത്രത്തിൽപെട്ട ബാണഭട്ടന്റെ പിതാവ് ചിത്രഭാനുവും മാതാവ് രാജദേവിയുമായിരുന്നു.
ബാല്യത്തിൽതന്നെ മാതാപിതാക്കൾ നഷ്ടപ്പെട്ട ബാണഭട്ടൻ സ്നേഹിതന്മാരെയും കൂട്ടി ദേശാടനത്തിനിറങ്ങി. യാത്രയിൽ നടനായും കഥാപ്രസംഗകനായും നാട്യമണ്ഡലിയുടെ നേതാവായും കഴിഞ്ഞു. അറിവും അനുഭവസമ്പത്തും നേടി. ഹർഷന്റെ പണ്ഡിതസദസ്സിൽ പ്രധാനിയായിത്തീർന്നു. സംസ്കൃതത്തിലെ ഏതു മഹാകാവ്യത്തോടും കിടനില്ക്കുന്ന ഗദ്യകാവ്യം കാദംബരിയാണ് പ്രധാന കൃതി. ലോകസാഹിത്യത്തിലെ ആദ്യത്തെ നോവലാണിത്. ഗുണാഢ്യന്റെ ബൃഹത്കഥയിലെ ഒരു കഥയെ ആധാരമാക്കിയാണ് കാദംബരിയുടെ രചന. നാടകീയമായ ആഖ്യാനരീതികൊണ്ടും കല്പനാഭംഗികൊണ്ടും മനുഷ്യകഥാനുഗായിയായ ഈ കൃതി കാലാതിവർത്തിയായി നിലകൊളളുന്നു. കാദംബരിയുടെ അവസാനഭാഗം രചിച്ചത്, ഭാണബട്ടന്റെ കാലശേഷം പുത്രനായ ഭൂഷണബാണനാണെന്ന് പറയപ്പെടുന്നു.
ഹർഷചരിതം, രത്നാവലി, പ്രിയദർശിക, നാഗാനന്ദം, ചണ്ഡീശതകം തുടങ്ങിയവയാണ് പ്രധാന കൃിതകൾ.