Sep 22 06:31:06 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. പി.എം. മാത്യു, വെല്ലൂർ

ഡോ. പി.എം. മാത്യു, വെല്ലൂർ

പ്രശസ്ത മനഃശാസ്ര്ത ചികിത്സകൻ. 1933 ജനുവരി 31-ന്‌ മാവേലിക്കരയ്‌ക്കടുത്ത്‌ കരിപ്പുഴയിൽ പാലയ്‌ക്കൽതാഴെ ജനിച്ചു.

പിതാവ്‌ഃ പി.എം. മത്തായി. മാതാവ്‌ഃ കുഞ്ഞമ്മ

കേരള യൂനിവേഴ്‌സിറ്റിയിൽനിന്ന്‌ എം.എ. ബിരുദവും, ‘ലൈംഗിക ബലഹീനതയുളളവരുടെ വ്യക്തിത്വം’ എന്ന പ്രബന്ധത്തിന്‌ ഡോക്‌ടറേറ്റും ലഭിച്ചു. ചികിത്സാ മനഃശാസ്‌ത്രത്തിൽ ഡിപ്ലോമ (1963) യും നേടിയിട്ടുണ്ട്‌​‍്‌. 1970 വരെ വെല്ലൂർ ക്രിസ്ത​‍്യൻ മെഡിക്കൽ കോളജ്‌ ആൻഡ്‌ ഹോസ്‌പിറ്റലിലെ മനോരോഗവിഭാഗത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്‌റ്റായും, മെഡിക്കൽ കോളജിൽ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്‌. സർവവിജ്‌ഞ്ഞാനകോശത്തിൽ മനഃശാസ്‌ത്ര വിഭാഗത്തിന്റെ എഡിറ്ററായി അഞ്ചുവർഷം സേവനമനുഷ്‌ഠിച്ചു. 1975 മുതൽ തിരുവനന്തപുരത്തുളള മനഃശാസ്‌ത്ര ചികിത്സാകേന്ദ്രത്തിന്റെയും ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ്‌ എന്ന സ്‌ഥാപനത്തിന്റെയും ഡയറക്‌ടർ.

മനഃശാസ്‌ത്രം, കുടുംബജീവിതം, എന്നീ മാസികകളുടെ ആദ്യകാലപത്രാധിപരായിരുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ മനഃശാസ്‌ത്രപരമായ ലേഖനങ്ങൾ എഴുതിക്കൊണ്ടിരിക്കുന്നു. അറിയപ്പെടുന്ന ഒരു പ്രഭാഷകനാണ്‌. നാടകാഭിനയം, ശില്‌പകല, കാർട്ടൂൺ രചന എന്നിവയിലും താത്‌പര്യമുണ്ട്‌. അച്‌ഛാ ഞാൻ എവിടെനിന്നു വന്നു?, കുമാരീകുമാരന്മാരുടെ പ്രശ്‌നങ്ങൾ, കുടുംബജീവിതം, ബാല്യം കൗമാരം യൗവനം വാർദ്ധക്യം, അച്‌ഛൻ കുട്ടിയായിരുന്നപ്പോൾ, നിങ്ങളുടെ ജീവിതപ്രശ്‌നങ്ങൾ, അഴിയുന്ന കുരുക്കുകൾ, മാനസിക പ്രശ്‌നങ്ങൾ, എങ്ങനെ പഠിക്കണം പരീക്ഷ എഴുതണം? റാങ്ക്‌ നേടാൻ, ദാമ്പത്യം ബന്ധം ബന്ധനം എന്നിവയാണ്‌ മുഖ്യകൃതികൾ. രതിവിജ്‌ഞ്ഞാനകോശം എന്ന ഗ്രന്ഥത്തിന്റെ എഡിറ്റർ.

ഭാര്യഃ സൂസി മാത്യു. മക്കൾഃ ഡോ. സജ്ജൻ, ഡോ. റേബാ, ലോല.

വിലാസംഃ

സൈക്കോ തെറാപ്പി സെന്റർ,

ചാരാച്ചിറ പി.ഒ.,

തിരുവനന്തപുരം- 695 003.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited