Sep 21 17:52:32 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ടി.വി. വർക്കി

ടി.വി. വർക്കി

1938 ഏപ്രിൽ 2ന്‌ മേവെളളൂരിൽ ജനിച്ചു. വെളിയനാട്‌ സെന്റ്‌പോൾസ്‌, തേവര എസ്‌.എച്ച്‌.,ചങ്ങനാശേരി എസ്‌.ബി. എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കേരള യൂനിവേഴ്‌സിറ്റി ഗോൾഡ്‌ മെഡലിസ്‌റ്റ്‌. മാസ്‌റ്റർ ബിരുദത്തിനുശേഷം എസ്‌.ബിയിൽ രണ്ടുവർഷം ലക്‌ചറർ. പിന്നെ ദീപിക പത്രാധിപസമിതിയിൽ. 1967 മുതൽ മാന്നാനം കെ.ഇ.കോളേജിൽ. ‘93 ൽ പ്രൊഫസറായിരിക്കെ റിട്ടയർ ചെയ്‌തു. വഴിയും നിഴലും (1968) ആദ്യനോവൽ. തുടർന്ന്‌ വിളക്ക്‌,സൂര്യന്റെ മരണം, നാം ചിതലുകൾ, മുൾമരം, ഞാൻ ശിവൻപിളള, അറകൾ, ത്രികാലം തുടങ്ങി പത്തോളം നോവലുകൾ. അവിശ്വാസി, എന്റെ ജാതകഫലിതങ്ങൾ എന്നീ കഥാസമാഹാരങ്ങൾ. കൂടാതെ രക്തബന്ധം (നാടകം) വേണം പുതിയൊരു ധർമ്മശാസ്‌ത്രം(ചിന്ത) എന്നീ രണ്ടു കൃതികളും. ’ഛായ‘യ്‌ക്ക്‌ സചേതന അവാർഡും ’വൈസ്‌ചാൻസലർ‘ എന്ന കഥയ്‌ക്ക്‌ വിപുലദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്‌.

വിലാസംഃ

ജ്യോതിസ്‌

തെളളകം

കോട്ടയം 686 016.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited