Sep 20 07:50:43 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ചന്ദ്രശേഖര കമ്പാർ

ചന്ദ്രശേഖര കമ്പാർ

കന്നഡയിലെ പ്രമുഖ കവിയും നാടകകൃത്തും നോവലിസ്‌റ്റും. 1937 ജനുവരി 2-ന്‌ കർണാടകയിൽ ബൽഗാം ജില്ലയിലെ ഘോദ്‌ഗേരിയിൽ ജനിച്ചു. കർണാടക യൂനിവേഴ്‌സിറ്റിയിൽനിന്ന്‌ എം.എ., പി.എച്ച്‌.ഡി, ബിരുദങ്ങൾ. അമേരിക്കയിലെ ചിക്കാഗോ യൂനിവേഴ്‌സിറ്റിയിലും (1968-‘69) ബാംഗ്ലൂർ യൂനിവേഴ്‌സിറ്റിയിലും (1970-’91) അധ്യാപകനായിരുന്നു. കർണാടക നാടക അക്കാദമി ചെയർമാൻ (1983-‘87), നാഷണൽ സ്‌കൂൾ ഓഫ്‌ ഡ്രാമ സൊസൈറ്റി വൈസ്‌ ചെയർമാൻ (1986) കന്നഡ യൂനിവേഴ്‌സിറ്റി വൈസ്‌ചാൻസലർ (1992-’98), കർണാടക നാടക അക്കാദമി (1980-‘83), കർണാടക ജനപദ-യക്ഷഗാന അക്കാദമി (1980-83), ’രംഗയാന‘ കർണാടക റിപെർത്ത്വാർ, മൈസൂർ (1987-91) എന്നിവയിൽ അംഗം; സാഹിത്യ അക്കാദമി, ന്യൂഡൽഹി (1992-’98), സംഗീത നാടക അക്കാദമി, ന്യൂഡൽഹി (1992-99), നാഷണൽ സ്‌കൂൾ ഓഫ്‌ ഗ്രാമ സൊസൈറ്റി (1995-96) എന്നിവയുടെ എക്‌സിക്യൂട്ടീവ്‌ അംഗം എന്നീ സ്‌ഥാനങ്ങൾ വഹിച്ചു. ഇപ്പോൾ നാഷനൽ സ്‌കൂൾ ഒഫ്‌ ഡ്രാമ സൊസൈറ്റി, സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി അംഗം. തിയേറ്റർ എക്‌സ്‌പേർട്ട്‌ കമ്മിറ്റി എക്‌സിക്യൂട്ടീവ്‌ അംഗവുമാണ്‌. നാടകം, കവിതാസമാഹാരം, നോവൽ എന്നീ വിഭാഗങ്ങളിലായി 32 കൃതികളും 12 ഗവേഷണപ്രബന്ധങ്ങളും പ്രസിദ്ധപ്പെടുത്തി. കർണാടക നാടക അക്കാദമിയുടെ അഞ്ച്‌ അവാർഡുകളും ആശാൻ പുരസ്‌കാരവും ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited