Nov 13 12:41:14 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.എൻ. കൃഷ്‌ണൻ നമ്പൂതിരി

കെ.എൻ. കൃഷ്‌ണൻ നമ്പൂതിരി

1941 ഒക്‌ടോബർ 19 ദീപാവലി ദിവസം തൃശൂർ ജില്ലയിൽ പേരാമംഗലത്ത്‌ കീഴുമുണ്ടയൂർ മനയിൽ ജനനം. വേദജ്ഞനും സുപ്രസിദ്ധ തന്ത്രിയുമായ കീഴ്‌മുണ്ടയൂർ നമ്പ്യാത്തൻ നമ്പൂതിരി അച്‌ഛൻ. അമ്പഴപ്പിളളി നീലകണ്‌ഠൻ ഭട്ടതിരിപ്പാടിന്റെ മകൾ നങ്ങേലി എന്ന ലീലാ അന്തർജ്ജനം അമ്മ. പിതാവിൽ നിന്ന്‌ സംസ്‌കൃതപഠനം നടത്തി. ഋഗ്വേദം പഠിച്ചു. ശ്രീമത്ഭാഗവതം, ഭഗവദ്‌ഗീത എന്നിവ അച്‌ഛൻതന്നെ ഉപദേശിച്ചു. 24-​‍ാം വയസ്സിൽ ദിവ്യമാതാ ശ്രീരമാദേവിയമ്മയെ ദർശിക്കാനും അമ്മയിൽനിന്ന്‌ ശാംഭവീ ദീക്ഷയോടു കൂടിയ ആത്മോപദേശം സിദ്ധിക്കാനും ഭാഗ്യമുണ്ടായി. ദിവ്യമാതാവിന്റെ തൃക്കൈകളാൽ പ്രതിഷ്‌ഠിക്കപ്പെട്ട പൂങ്കുന്നം ശ്രീരമാദേവിമന്ദിരത്തിലെ ദിവ്യവിഗ്രഹത്തിൽ പൂജചെയ്യാനായി അമ്മയുടെ നിർദ്ദേശപ്രകാരം 1969 മെയ്‌ 14-ന്‌ നിയമിക്കപ്പെട്ടു. 1975 -ൽ പാഞ്ഞാളിൽ വെച്ചുനടന്ന അതിരാത്രത്തിൽ ഏർക്കരയുടെ പ്രത്യേക നിർദ്ദേശപ്രകാരം പങ്കെടുക്കാനും അതിന്റെ പല താത്വികവശങ്ങളും ഏർക്കരയിൽനിന്ന്‌ ഗ്രഹിക്കാനും കഴിഞ്ഞു. 1978 നവംബറിൽ ദിവ്യമാതാ ശ്രീരമാദേവിയുടെ മഹാസമാധിക്കുശേഷം അമ്മയുടെ സൂക്ഷ്‌മാനുശാസനത്തിലൂടെ ശ്രീവിദ്യാമന്ത്രദീക്ഷ ലഭിച്ചു. ആദ്യഗ്രന്ഥം വേദാർത്ഥവിചിന്തനം 1994-ൽ വേദസാഹിത്യത്തിനുളള കേരളസാഹിത്യഅക്കാദമി അവാർഡ്‌ നേടി.

വേദാർത്ഥചിന്തയിലും ഭാഗവതപാരായണത്തിലും സർവ്വോപരി ദേവ്യുപാസനയിലും മുഴുകികൊണ്ടു കഴിയുന്നു.

വിലാസംഃ

ശ്രീരമാദേവിമന്ദിരം,

പൂങ്കുന്നം, തൃശൂർ-680 002


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited