Dec 14 17:24:08 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സുബൈർ

സുബൈർ

1935 നവംബറിൽ കൊല്ലത്തു ജനിച്ചു.

പിതാവ്‌ഃ മാൻസോപ്പ്‌ ഹാജി എച്ച്‌.എ. മുഹമ്മദ്‌ സാലിഹ്‌.

മാതാവ്‌ ഃ എ. ഹാജിറ ബീവി

കൊല്ലം സെന്റ്‌ അലോഷ്യസ്‌, ഫാത്തിമാ, ശ്രീനാരായണ കോളജുകളിലായി വിദ്യാഭ്യാസം.

പ്രഭാതം, മലയാളരാജ്യം, മനോരമ എന്നീ ആനുകാലികങ്ങളിലൂടെ എഴുതിത്തുടങ്ങി.

‘ഫുട്‌ബോൾ’ എന്ന ആദ്യനോവലിലൂടെ ശ്രദ്ധേയനായി.

‘കാമിനി’ എന്ന മലയാള ചലച്ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചു.

തുടർന്ന്‌ പുഷ്‌പശരം, രഘുവംശം, മുക്കുവനെ സ്‌നേഹിച്ച ഭൂതം, ലജ്ജാവതി, ഫുട്‌ബോൾ, വീണമീട്ടിയ വിലങ്ങുകൾ തുടങ്ങിയ ചിത്രങ്ങൾക്കുവേണ്ടിയും പ്രവർത്തിച്ചു. ധാരാളം മാപ്പിളപ്പാട്ടുകളും ഇസ്ലാമിക ഗാനങ്ങളും രചിച്ചിട്ടുണ്ട്‌. മൈമൂൻ, മാൻപേട, ധിക്കാരി, ഓമനിക്കാനൊരു ദുഃഖം, സ്വർഗ്ഗവാതിൽ, വീണ്ടും താരോദയം, സംഗീതസന്ധ്യ, മിസ്‌ വേൾഡ്‌ തുടങ്ങിയ നോവലുകൾ രചിച്ചിട്ടുണ്ട്‌. കാനറാബാങ്കിലും ഗൾഫിലെ ഹബീബ്‌ ബാങ്ക്‌ എ.ജി. സൂറിച്ചിലുമായി 36 വർഷത്തെ സേവനം. ഇപ്പോൾ ദുബായ്‌-ജബൽ ആലി ഫ്രീസോണിൽ ‘വെറൈറ്റി മിഡിൽ ഈസ്‌റ്റ്‌ ഇൻകോർപറേറ്റഡ്‌’ എന്ന സ്‌ഥാപനത്തിന്റെ പ്രസിഡന്റും ചീഫ്‌ എക്‌സിക്യൂട്ടീവുമാണ്‌.

ഭാര്യ ഃ റസിയ.

മക്കൾ ഃ ഷാനിമാ ഷാഹുൽ, സനിൽ, മനോജ്‌, വിനോദ്‌.

വിലാസംഃ

സുചിത്ര

മാൻസോപ്പ്‌ ജങ്ങ്‌ഷൻ,

ബീച്ചു നോർത്ത്‌

കൊല്ലം - 691006


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited