Sep 21 07:17:01 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡീസീ

 

By the same author


ഡീസീ

1914 ജനുവരി 12-ന്‌ കാഞ്ഞിരപ്പള്ളിയിൽ ജനിച്ചു. 12 വർഷം അദ്ധ്യാപകനായിരുന്നു. ഇന്ത്യൻ നാഷനൽ കോണഗ്രസ്‌ പ്രവർത്തകനായി രാഷ്‌ട്രീയത്തിൽ പ്രവേശിച്ചു. 1945 ജനുവരിയിൽ കോട്ടയത്ത്‌ നാഷനൽ ബുക്‌സ്‌റ്റാൾ ആരംഭിച്ചു. സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ (1945 ഏപ്രിൽ) സ്‌ഥാപകാംഗം. 1946-47 കാലത്ത്‌ ജയിൽവാസം. താമ്രപത്രം ലഭിച്ചിട്ടുണ്ട്‌. 1949-ൽ നാഷനൽ ബുക്‌സ്‌റ്റാളും സാ.പ്ര.സ. സംഘവും ഒന്നായതിനെത്തുടർന്ന്‌ വില്‌പന വിഭാഗമായ എൻ.ബി.എസ്സിന്റെ ജനറൽ മാനേജർ. 1965 മുതൽ 1973 വരെ സംഘം സെക്രട്ടറി. 1974 ആഗസ്‌റ്റിൽ ഡി. സി. ബുക്‌സ്‌ ആരംഭിച്ചു. 1977 നവംബറിൽ കറന്റ്‌ ബുക്‌സ്‌ ഏറ്റെടുത്തു. 1978-ൽ തുടങ്ങിയ കൈരളി മുദ്രാലയത്തിന്റെ സ്‌ഥാപകൻ. കൈരളി ചിൽഡ്രൻസ്‌ ബുക്‌ട്രസ്‌റ്റിന്റെ ഓണററി സെക്രട്ടറി. 1962 മുതൽ 1974 വരെ കോട്ടയം പബ്ലിക്‌ ലൈബ്രറിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചു. കേരള ഗവണ്മെന്റിന്റെ മലയാളം ബുക്‌ ഡവലപ്‌മെന്റ്‌ കൗൺസിൽ, നാഷനൽ ബുക്‌ ട്രസ്‌റ്റ്‌ മലയാളം ഉപദേശക സമിതി. ഔദ്യോഗിക ഭാഷാ കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നു. നവഭാരതവേദിയുടെയും ഫെഡറേഷൻ ഒഫ്‌ ഇന്ത്യൻ പബ്ലിഷേഴ്‌സ്‌ (ദൽഹി)ന്റെയും വൈസ്‌ പ്രസിഡന്റായിരുന്നു. കേരള സ്‌റ്റേറ്റ്‌ ഫ്രീഡം ഫൈറ്റേഴ്‌സ്‌ അസോസിയേഷൻ, ഓൾ കേരള പബ്ലിഷേഴ്‌സ്‌ ആന്റ്‌ ബുക്‌ സെല്ലേഴ്‌സ്‌ അസോസിയേഷൻ, കോട്ടയം സിറ്റിസൻസ്‌ കൗൺസിൽ എന്നിവയുടെ പ്രസിഡന്റ്‌; കോട്ടയം ഇന്റർനാഷനൽ ബുക്‌ ഫെയർ കമ്മിറ്റിയുടെ ചെയർമാൻ; സി.വി. രാമൻപിളള നാഷനൽ ഫൗണ്ടേഷൻ , കൊട്ടാരത്തിൽ ശങ്കുണ്ണി സ്‌മാരകസമിതി എന്നീ സംഘടനകളുടെ വൈസ്‌ പ്രസിഡന്റ്‌; കേരള സ്‌റ്റേറ്റ്‌ ലൈബ്രറി കൗൺസിൽ എക്‌സി. കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ‘പൗരപ്രഭ’, ‘കേരളഭൂഷണം’, ‘മാതൃഭൂമി’, ‘മനോരാജ്യം’ എന്നിവയിൽ ‘കറുപ്പും വെളുപ്പും’ എന്ന പേരിൽ കോളം എഴുതിയിരുന്നു; ‘ചെറിയ കാര്യങ്ങൾ മാത്രം’ എന്ന കോളം ‘കുങ്കുമ’ത്തിലും. അവാർഡുകൾഃ സാംസ്‌കാരിക പ്രവർത്തകർക്കുളള തൃശൂർ സഹൃദയവേദി അവാർഡ്‌, ഫാക്‌ട്‌ ലളിതകലാ കേന്ദ്രത്തിന്റെ എം.കെ.കെ. നായർ അവാർഡ്‌, ഇൻഡിസ്‌ അവാർഡ്‌, ഫെഡറേഷൻ ഒഫ്‌ ഇന്ത്യൻ പബ്ലിഷേഴ്‌സിന്റെ ‘ഡിസ്‌റ്റിങ്ങ്‌ഗ്വിഷ്‌ഡ്‌ പബ്ലിഷർ ഒഫ്‌ ദ ഇയർ’ അവാർഡ്‌ (1996), ബുക്ക്‌ സെല്ലേഴ്‌സ്‌ ആൻഡ്‌ പബ്ലിഷേഴ്‌സ്‌ അസോസിയേഷൻ ഒഫ്‌ സൗത്ത്‌ ഇന്ത്യയുടെ ഛപഎപനമണ ധയങ്ങാവലെപന അവാർഡ്‌, സ്വദേശാഭിമാനി പുരസ്‌കാരം, കൊടുപ്പുന്ന അവാർഡ്‌. 1999 ജനുവരിയിൽ പദ്‌മഭൂഷൺ ബഹുമതി ലഭിച്ചു.

ഭാര്യ ഃ പൊന്നമ്മ ഡീസീ. മക്കൾ ഃ താര, മീര, രവി.

1999 ജനുവരി 26-ന്‌ നിര്യാതനായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited