Sep 21 14:58:05 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കുളത്തൂർ ഭാസ്‌കരൻ നായർ

കുളത്തൂർ ഭാസ്‌കരൻ നായർ

1936 ജൂലൈ 6ന്‌ നെയ്യാറ്റിൻകര കുളത്തൂർ കരയിൽ ജനിച്ചു. അച്‌ഛൻ കെ.ചെല്ലപ്പൻപിളള, അമ്മ തങ്കമ്മ. ഭാര്യഃ ലീലാംബിക. മകൾ അഡ്വഃസിന്ധു, കൊച്ചുമോൾ പാർവ്വതി.

വാസ്‌തുശില്‌പ മേഖലയിൽ സാങ്കേതിക വിദ്യാഭ്യാസം നേടിയിട്ടില്ലെങ്കിലും ഇടക്കാലത്ത്‌ കേരളത്തിന്റെ തനതായ വാസ്‌തുശില്‌പ ശൈലി ആധുനിക പാർപ്പിട നിർമ്മാണരീതിയുമായി സമന്വയിപ്പിച്ച്‌ ചെലവു കുറഞ്ഞ കലാചാരുതയുളള, കേരള സംസ്‌കാരത്തിനും കാലാവസ്‌ഥയ്‌ക്കും ഇണങ്ങിയ ഇരുപത്തഞ്ചോളം ഭവനങ്ങളും സ്‌റ്റുഡിയോ സമുച്ചയങ്ങളും രൂപകല്‌പന ചെയ്‌ത്‌ നിർമ്മിച്ചിട്ടുണ്ട്‌. ദ ഇൻഡ്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ആർക്കിടെക്‌റ്റിന്റെ തിരുവനന്തപുരം സെന്റർ ‘ബെസ്‌റ്റ്‌ കോസ്‌റ്റ്‌ ഇഫക്‌ടീവ്‌ ഡിസൈൻ’ അവാർഡിന്‌ അർഹനാക്കി.

‘ദാഹം’ എന്ന ആദ്യനോവൽ 1962-ൽ മലയാളരാജ്യം വാരികയിൽ ഖണ്‌ഡഃശ്ശ പ്രസിദ്ധീകരിച്ചു. ‘മാർത്താണ്‌ഡവർമ്മ’, ‘സൗഗന്ധികം’, ‘കർപ്പൂരച്ചൂട്‌’, ‘ക്യാമറ കണ്ട കവിത’ എന്നിവ പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങൾ ആണ്‌.

വിലാസംഃ

കുളത്തൂർ ഭവനം

കൈരളിനഗർ, കാഞ്ഞിരംപാറ

തിരുവനന്തപുരം 695 030

ഫോൺഃ 362618, 328774


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited