Nov 22 16:39:59 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം.പി.മന്മഥൻ

എം.പി.മന്മഥൻ

വിദ്യാഭ്യാസവിചക്ഷണൻ, സർവോദയനേതാവ്‌, പ്രസിദ്ധ ഗാന്ധിയൻ. 1915ൽ ജനിച്ചു. അച്‌ഛൻഃടി.കെ.നാരായണപിളള. അമ്മഃശാരദാമ്മ. ആലുവ യു.സി.കോളജിൽനിന്ന്‌ ബി.എയും പ്രൈവറ്റായി പഠിച്ച്‌ എം.എയും ജയിച്ചു. മുവാറ്റുപുഴയിൽ എൻ.എസ്‌.എസ്‌ ഹൈസ്‌കൂളിൽ അദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ചു. പിന്നീട്‌ കോളജ്‌ പ്രൊഫസറും പ്രിൻസിപ്പലുമായി ജോലി നോക്കി. തിരുവനന്തപുരം എം.ജി.കോളജിന്റെ പ്രിൻസിപ്പലായിരിക്കേ ജോലിയിൽനിന്നു രാജിവച്ചു. എൻ.എസ്‌.എസ്‌.കരയോഗം രജിസ്‌ട്രാറായും സെക്രട്ടറിയായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. സർവോദയമണ്ഡലത്തിലും ഭൂദാനയജ്‌ഞ്ഞത്തിലും പ്രവർത്തിച്ചു. കാഥികനും മതപ്രഭാഷകനുമായി ഖ്യാതി നേടി. മുഴുവൻസമയ മദ്യവിരുദ്ധ പ്രവർത്തകനായിരുന്നു. കേരള മദ്യനിരോധന സമിതി പ്രസിഡന്റും. 1983-ൽ പ്രണവാനന്ദ സമാധാനസമ്മാനം കിട്ടി. കേളപ്പൻ എന്ന ജീവചരിത്ര ഗ്രന്ഥത്തിന്‌ കേരള സാഹിത്യഅക്കാദമി അവാർഡ്‌ (1987) ലഭിച്ചു. സ്‌മൃതിദർപ്പണത്തിന്‌ ആദ്യത്തെ പ്രൊഫ.പി.വി. ഉലഹന്നാൻമാപ്പിള അവാർഡും.

ഭാര്യഃ തങ്കമ്മ (അന്തരിച്ചു)

മക്കൾഃ ശാരദ, മനോഹരൻ, ചന്ദ്രിക, മല്ലിക, ജയപ്രകാശ്‌.

1994 ഓഗസ്‌റ്റ്‌ 15-ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited