Sep 20 19:46:46 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. കെ. ജെ. ജോൺ

ഡോ. കെ. ജെ. ജോൺ

1939 നവംബർ 30-ന്‌ ജനിച്ചു.

ചങ്ങനാശ്ശേരി എസ്‌.ബി. കോളജിൽനിന്ന്‌ ബി. എസ്‌സി. ബിരുദവും തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന്‌ എം. ബി. ബി. എസ്‌., എം. എസ്‌. ബിരുദങ്ങളും നേടി. 1968 മുതൽ വിവിധ കാലയളവുകളിലായി ഗവണ്മെന്റ്‌ സർവീസിലും കാഞ്ഞിരപ്പളളി മേരിക്വീൻസ്‌ ഹോസ്‌പിറ്റൽ, ചെങ്ങളം മേഴ്‌സി ഹോസ്‌പിറ്റൽ, പൊൻകുന്നം കെ. വി. എം. എസ്‌. ഹോസ്‌പിറ്റൽ എന്നിവിടങ്ങളിലും ചീഫ്‌ മെഡിക്കൽ ഓഫീസറായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ഇപ്പോൾ പൊൻകുന്നം ഗുഡ്‌ സമരിറ്റൻ ഹോസ്‌പിറ്റലിലെ ചീഫ്‌ മെഡിക്കൽ ഓഫീസറും കൺസൾട്ടന്റ്‌ സർജനുമാണ്‌. ദമ്പതികളുടെ ലൈംഗിക-മാനസിക പ്രശ്‌നങ്ങളെപ്പറ്റി ഒരു ദശകത്തിലേറെയായി പഠനം നടത്തിക്കൊണ്ടിരുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി ദാമ്പത്യ വിജ്‌ഞ്ഞാനസെമിനാറുകളിൽ തുടർച്ചയായി പങ്കെടുത്ത്‌ ചർച്ചകൾ നയിച്ചുവരുന്നു. ‘കരുണാലയം’ എന്ന ആരോഗ്യകുടുംബമാസികയുടെ മുഖ്യ പത്രാധിപരായിരുന്നു. ഇപ്പോൾ ‘കുടുംബജ്യോതിസ്‌’ മാസികയുടെ സഹപത്രാധിപരാണ്‌. സെക്‌സും വിവാഹജീവിതവും, മധുവിധുനാളിൽ മധു നുകരാൻ, മക്കൾ നല്ലവരാകണമെങ്കിൽ എന്നിവയാണ്‌ കൃതികൾ.

ഭാര്യ ഃ സിസിലിയാമ്മ.

മക്കൾ ഃ സിന്ധു, സിനോജ്‌, സിജോ, ശ്രുതി.

വിലാസം

ഗുഡ്‌ സമരിറ്റൻ ഹോസ്‌പിറ്റൽ

പി. പി. റോഡ്‌, നരിയനാനി പി. ഒ., പൊൻകുന്നം


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited