Nov 17 22:25:54 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. എ.എൻ. നമ്പൂതിരി

ഡോ. എ.എൻ. നമ്പൂതിരി

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽനിന്നു മാസ്‌റ്റേഴ്‌സ്‌ ബിരുദവും (1952) അമേരിക്കയിലെ മിഷിഗൻ സർവകലാശാലയിൽനിന്നു ഡോക്‌ടറേറ്റും (1963) നേടി. 1973-ൽ കേരള യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസാറി. 1983-ൽ ട്രോപ്പിക്കൽ ബോട്ടണിക്‌ഗാർഡന്റെ ഡയറക്‌ടറും. സസ്യവന്ധ്യതയാണ്‌ ഗവേഷണവിഷയം. ദേശീയ അന്തർദേശീയ ജേർണലുകളിൽ എൺപതിലേറെ ഗവേഷണപ്രബന്ധങ്ങൾ പ്രസിദ്ധപ്പെടുത്തി. പല അന്തർദേശീയ സെമിനാറുകളിൽ പങ്കെടുക്കുകയും ചില സെഷനുകളിൽ അധ്യക്ഷത വഹിക്കുകയും ചെയ്‌തിട്ടുണ്ട്‌. ശാസ്‌ത്രരംഗത്ത്‌ മലയാളത്തിലെ പ്രഥമ ഗവേഷണ ആനുകാലികമായ ജേർണൽ ഓഫ്‌ ദി കേരള അക്കാദമി ഓഫ്‌ ബയോളജിയുടെ സ്‌ഥാപക എഡിറ്ററായിരുന്നു. ജനിതകശാസ്‌ത്രത്തിന്റെ -പ്രത്യേകിച്ച്‌ ജനറ്റിക്‌ എഞ്ചിനീയറിങ്ങിന്റെ ഉത്ഭവം മുതലുളള വിസ്‌മയകരമായ നേട്ടങ്ങൾ വായനക്കാർക്ക്‌ പരിചയപ്പെടുത്തിക്കൊണ്ട്‌ 150ഓളം ലേഖനങ്ങൾ പ്രമുഖ വാരികകളിൽ പ്രസിദ്ധപ്പെടുത്തി. കല്ലുംപുല്ലും കടുവയും, കൊറ്റിയുടെ കാലും കുരങ്ങന്റെ വാലും, ജീവലോകത്തിലെ വിസ്‌മയങ്ങൾ (ബാലസാഹിത്യം), പ്രൊഫസർ എ.എബ്രഹാം, ഡാർവിൻ ഫ്രോയിഡ്‌ മെൻഡൽ, ബാർബറ മാക്‌ലിൻറ്റോക്ക്‌ (ജീവചരിത്രം), ജീവൻഃ ഉത്ഭവവും വികാസവും, പരിണാമത്തിന്റെ പരിണാമം, ഡോളിയും പോളിയും ബയോളജിയും (പോപ്പുലർ സയൻസ്‌) എന്നീ കൃതികൾ രചിച്ചിട്ടുണ്ട്‌. തിരുവനന്തപുരം എഞ്ചിനീയറിങ്ങ്‌ കോളജിലെ മാത്തമാറ്റിക്‌സ്‌ പ്രൊഫസറായിരുന്ന ശ്രീമതി മങ്കുട്ടിയാണ്‌ പത്നി. മകൻഃ സുരേഷ്‌. മകൾഃ സുജാത.

വിലാസംഃ

35, ഉളളൂർ ലെയിൻ

ജഗതി,

തിരുവനന്തപുരം 695 014.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited