Sep 24 07:22:21 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
രവി കുറ്റിക്കാട്‌

രവി കുറ്റിക്കാട്‌

1948 ഡിസംബർ 20ന്‌ വടക്കൻ പറവൂരിലെ പുത്തൻവേലിക്കരയിൽ കുറ്റിക്കാട്ടുമഠത്തിൽ ജനിച്ചു. അച്‌ഛൻഃ വല്ലത്ത്‌ നാരായണൻ അച്‌ഛൻ അമ്മഃ കുന്നത്ത്‌ സരോജിനിയമ്മ.

ചേന്ദമംഗലം പാലിയം ഹൈസ്‌കൂൾ, എളന്തിക്കര ഹൈസ്‌കൂൾ, ആലുവ യു.സി.കോളേജ്‌, എറണാകുളം മഹാരാജാസ്‌ കോളേജ്‌, തൃശൂർ കേരളവർമ്മ എന്നിവിടങ്ങളിൽ പഠിച്ച്‌ എം.എ.പൂർത്തിയാക്കി. വിദ്യാർഥിയായിരുന്നകാലംമുതൽ കഥകളും ലേഖനങ്ങളും എഴുതിയിരുന്നു. ‘യാത്ര’, ‘ജനയുഗം’, ‘കുങ്കുമം’ വാരികകളിൽ കഥകൾ എഴുതിയിരുന്നു. ‘കലാകൗമുദി’യിലും ‘സമകാലിക മലയാള’ത്തിലും ‘ദേശാഭിമാനി’ വാരികയിലും ‘ഗൾഫ്‌ മലയാളം ന്യൂസി’ലും ഇടയ്‌ക്ക്‌ ലേഖനങ്ങളും ഫീച്ചറുകളും എഴുതുന്നു. കൊച്ചിയിൽനിന്ന്‌ പ്രസിദ്ധീകരിച്ചിരുന്ന ‘സങ്കേതം’ മാസികയുടെ പത്രാധിപസമിതി അംഗമായും കേരളടൈംസിൽ പ്രാദേശിക ലേഖകനായും ജോലിചെയ്‌തിരുന്നു. എറണാകുളം പ്രസ്‌ ക്ലബ്‌ സെക്രട്ടറിയായും എറണാകുളം പബ്ലിക്‌ ലൈബ്രറി ഭരണസമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്‌. മഹാരാജാസ്‌ കോളേജ്‌ ഓൾഡ്‌ സ്‌റ്റുഡൻസ്‌ അസോസിയേഷൻ സെക്രട്ടറിയായിരുന്നു. 1981 മുതൽ ദേശാഭിമാനിയിൽ. ഇപ്പോൾ കൊച്ചി എഡിഷനിൽ അസിസ്‌റ്റന്റ്‌ എഡിറ്റർ.

പ്രസിദ്ധീകരിച്ച പുസ്‌തകംഃ വി.ആർ.കൃഷ്‌ണയ്യർഃ ജനഹൃദയങ്ങളിൽ ഒരു ന്യായാധിപൻ (ജീവചരിത്രം)

ഭാര്യഃ മീന

മക്കൾഃ പ്രശാന്ത്‌, പ്രിയ

വിലാസംഃ

ത്രിവേണി,

പുന്നക്കൽ

എളമക്കര പി.ഒ.

കൊച്ചി -682 026


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited