Sep 23 23:16:54 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം. കൃഷ്‌ണൻനായർ

എം. കൃഷ്‌ണൻനായർ

1923 മാർച്ച്‌ മൂന്നിന്‌ തിരുവനന്തപുരത്ത്‌ പൂജപ്പുരയിൽ ജനിച്ചു.

അച്‌ഛൻ ഃ വി. കെ. മാധവൻപിളള. അമ്മ ഃ എൽ. ശാരദ. തക്കല, തിരുവനന്തപുരം, വൈക്കം, അരൂക്കുറ്റി എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം, പറവൂർ, കൊട്ടാരക്കര എന്നീ സ്‌ഥലങ്ങളിലായി ഹൈസ്‌കൂൾ വിദ്യാഭ്യാസവും. 1945-ൽ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിൽനിന്ന്‌ മലയാളം ബി.എ. ഓണേഴ്‌സ്‌ ഒന്നാംക്ലാസിൽ ജയിച്ചു. തുടർന്ന്‌ 1950 വരെ അഞ്ചു കൊല്ലം ഗവ. സെക്രട്ടേറിയറ്റിൽ ഉദ്യോഗസ്‌ഥൻ. പിന്നീട്‌ കേരളത്തിലെ വിവിധ ഗവ. കോളജുകളിൽ അദ്ധ്യാപകനായിരുന്നു. 1978-ൽ എറണാകുളം മഹാരാജാസ്‌ കോളജിൽനിന്ന്‌ പ്രൊഫസറായി വിരമിച്ചു. അപ്പോൾ അവിടെ മലയാളം വകുപ്പു തലവനായിരുന്നു. സി. വി. കുഞ്ഞുരാമൻ എഡിറ്ററായിരുന്ന ‘നവജീവൻ’ എന്ന പ്രസിദ്ധീകരണത്തിലാണ്‌ ആദ്യ വിമർശന ലേഖനം എഴുതിയത്‌. 1970-ൽ ‘സാഹിത്യവാരഫലം’, ‘മലയാളനാടി’ൽ ആരംഭിച്ചു. പിന്നീട്‌ ‘കലാകൗമുദി’യിൽ തുടർന്നു. ഇപ്പോൾ ‘മലയാളം’ വാരികയിൽ. ആധുനിക മലയാളകവിത, ചിത്രശലഭങ്ങൾ പറക്കുന്നു, കലാസങ്കല്‌പങ്ങൾ, സൗന്ദര്യത്തിന്റെ സന്നിധാനത്തിൽ, എം. കൃഷ്‌ണൻനായരുടെ പ്രബന്ധങ്ങൾ, സാഹിത്യവാരഫലം, ഒരു ശബ്‌ദത്തിൽ ഒരു രാഗം, ശരൽക്കാലദീപ്‌തി, പനിനീർപ്പൂവിന്റെ പരിമളംപോലെ തുടങ്ങിയവയാണ്‌ മറ്റ്‌ മുഖ്യകൃതികൾ. ‘സാഹിത്യവാരഫലം’ എന്ന പംക്‌തിയെ അംഗീകരിച്ചുകൊണ്ട്‌ ഭാഷാപത്രപ്രവർത്തനത്തിനുളള ബി. ഡി. ഗോയങ്ക അവാർഡും (1989-ഒരു രക്ഷം രൂപയും പ്രശംസാപത്രവും) എം. കൃഷ്‌ണൻനായരുടെ പ്രബന്ധങ്ങൾ എന്ന കൃതിക്ക്‌ ശ്രീനാരായണ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്‌.

ഭാര്യ ഃ വിജയമ്മ. അഞ്ചു മക്കളിൽ ഏക മകൻ നിര്യാതനായി.

വിലാസം

‘സായ്‌കൃഷ്‌ണ’

ഭഗവതി ലെയിൻ നമ്പർ 9

ശാസ്‌തമംഗലം, തിരുവനന്തപുരം-695010


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited