Nov 19 22:52:16 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.അകവൂർ നാരായണൻ

 

By the same author


ഡോ.അകവൂർ നാരായണൻ

1929 ഒക്‌ടോബർ 22-ന്‌ കാലടിക്കടുത്തുളള വെളളാരപ്പിളളിയിൽ പ്രസിദ്ധമായ അകവൂർമനയിൽ ജനിച്ചു. മലയാളം സാഹിത്യത്തിൽ എം.എ.പി.എച്ച്‌.ഡി.ബിരുദങ്ങൾ നേടി. തൃശ്ശൂർ കേരളവർമ്മ കോളജിൽ അദ്ധ്യാപകൻ, ദില്ലിയിലെ ഖംഛധഷ ​‍്വശംൻ എന്നിവിടങ്ങളിൽ മലയാള ഭാഷയുടെ ചുമതലക്കാരൻ, ദില്ലി സർവ്വകലാശാലയിൽ മലയാളം അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. യൂണിവേഴ്‌സിറ്റിയിൽനിന്ന്‌ വിരമിച്ചതിനുശേഷം പഞ്ചാബ്‌, അലിഗഢ്‌ എന്നീ സർവ്വകലാശാലകളിലും യു.ജി.സി., യു.പി.എസ്‌.സി.മുതലായ സ്‌ഥാപനങ്ങളിലും മസ്സൂറിയിലുളള പൊതുഭരണ അക്കാദമിയിലും മറ്റും മലയാളത്തിന്റെ ഉപദേഷ്‌ടാവും വിദഗ്‌ദ്ധനുമായി സേവനം അനുഷ്‌ഠിച്ചുവരുന്നു. പ്രണവം, എന്ന സാംസ്‌കാരിക പ്രസിദ്ധീകരണത്തിന്റെ മുഖ്യ പത്രാധിപരാണ്‌. വെണ്മണിപ്രസ്‌ഥാനം, വ്യക്‌തിവിവേകം, വകതിരിവ്‌, അർത്ഥരുചി, ഇളംകൂമ്പുകൾ, അരങ്ങാളിയർ, കൃഷിബോധിനി, ലക്ഷ്‌മിനാഥ്‌ ബേസ്‌ ബറുവ, കുട്ടികളുടെ രാമായണം എന്നിവയാണ്‌ കൃതികൾ. കൂടാതെ കവികോകിലം, ഉത്തരരാമായണം, മെക്കസ്‌ എന്നീ ആട്ടക്കഥകൾ രചിച്ച്‌ ചിട്ടപ്പെടുത്തിയിട്ടുണ്ട്‌. സംസ്‌കൃതത്തിൽ നിന്ന്‌ ശ്രീരാമോദന്തത്തിനുപുറമെ നിരവധി ശ്ലോകങ്ങൾ വിവർത്തനം ചെയ്‌തിട്ടുണ്ട്‌


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited