Nov 19 06:11:46 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ. രമേശൻനായർ

കെ. രമേശൻനായർ

1930 ജൂൺ 1-ന്‌ പാറശ്ശാല പരശുവയ്‌ക്കൽ ജനിച്ചു. കേരളപോലീസ്‌ വകുപ്പിൽനിന്ന്‌ ഓഫീസറായി റിട്ടയർ ചെയ്‌തു. ആനുകാലികങ്ങളിൽ നിരവധി പോലീസ്‌ കഥകളും ലേഖനങ്ങളും സ്ഥലനാമഗവേഷണ പ്രബന്ധങ്ങളും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

കേരളാപോലീസ്‌ നൂറ്റാണ്ടുകളിലൂടെ (1987-ൽ കേരള ഗവഃ അവാർഡും 1990 -ൽ ന്യൂ സബർമതി ഗാന്ധിയൻ പുരസ്‌കാരവും നേടി), അറിയപ്പെടാത്ത കുറ്റന്വേഷണ കഥകൾ, പോലീസ്‌ ചരിത്രത്താളിലെ രക്‌തപ്പാടുകൾ, കാക്കിക്കുളളിലെ വിചിത്രകഥകൾ, പോലീസ്‌ ചരിത്രകഥകൾ, പോലീസ്‌ വിജ്ഞാനനിഘണ്ടു, (1997-ൽ കേരളഗവൺമെന്റ്‌ അവാർഡ്‌ നേടി) യക്ഷിപ്പാല, തിരഞ്ഞെടുത്ത പോലീസ്‌ കഥകൾ, പോലീസ്‌ കഥാലോകം, പോലീസ്‌ കഥാപ്രപഞ്ചം എന്നിവ മുഖ്യകൃതികൾ.

ഇപ്പോൾ സാഹിത്യപ്രവർത്തനങ്ങളിൽ മുഴുകി കഴിയുന്നു. ‘യാഗം’ മാസികയുടെ സബ്ബ്‌ എഡിറ്ററാണ്‌.

ഭാര്യഃ രുദ്രാണിടീച്ചർ

മക്കൾഃ മേജർ ജയപ്രസാദ്‌, ജ്യോതി പ്രസാദ്‌, ശ്രീജ.

പ്രശസ്‌ത ചരിത്രകാരൻ കെ. ശിവശങ്കരൻനായർ ജ്യേഷ്‌ഠസഹോദരനാണ്‌.

വിലാസംഃ

കോയിക്കൽ

കേശവപുരം റോഡ്‌

പൂജപ്പുര, തിരുവനന്തപുരം-12


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited