Nov 21 20:18:30 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രൊഫ. കെ. ആർ. വസന്തമണി

പ്രൊഫ. കെ. ആർ. വസന്തമണി

1941 സെപ്‌തംബറിൽ തുറവൂരിൽ ജനിച്ചു.

ഗുജറാത്തിലെ സർദാർ വല്ലഭായി പട്ടേൽ യൂനിവേഴ്‌സിറ്റിയിൽനിന്ന്‌ ഫിസിക്‌സിൽ എം. എസ്സി. ബിരുദം. ആലപ്പുഴ എസ്‌. ഡി. കോളജിൽ ലക്‌ചററായി. 1997 മാർച്ചിൽ ഔദ്യോഗിക ജീവിതത്തിൽനിന്ന്‌ വിരമിച്ചു. കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ടിനുവേണ്ടി ധനൂദപനഎവപ​‍െ ​‍ൂത റ്റപഎമാ​‍െ & ം​‍ാ​‍ാ​‍ൂറ​‍െ മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തി. പ്രിഡിഗ്രി ഭൗതിക പ്രശ്‌നാവലി, പ്രിഡിഗ്രി ഭൗതികം എന്നീ പാഠപുസ്‌തകങ്ങളും രചിച്ചു. 1980 ജൂണിൽ ‘ബഡ്‌ക്കാ കേരീം തു ദുർപദക്ക’ എന്ന കഥ കൊങ്കൺജനത എന്ന മാസികയിൽ മലയാളലിപിയിൽ പ്രസിദ്ധീകരിച്ചാണ്‌ കൊങ്കണിഭാഷയിൽ തുടക്കം. ഈ കഥ സ്വയം മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തിയത്‌ കേരള സാഹിത്യ അക്കാദമിയുടെ തിരഞ്ഞെടുത്ത കൊങ്കണിക്കഥകൾ എന്ന സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. നാഷനൽ ബുക്‌ട്രസ്‌റ്റ്‌ ഇന്ത്യ പ്രസിദ്ധീകരിക്കുന്ന കൊങ്കണി കഥാസമാഹാരത്തിൽ ‘മോഡെം മൊർത്തൊ’ എന്ന കഥയും. 15 തിരഞ്ഞെടുത്ത കഥകളുടെ ദേവനാഗരി ലിപിയിലുളള സമാഹാരം, ഭംഗറാ ദാംത്‌ (സ്വർണപ്പല്ല്‌), 1993-ൽ കേരള കൊങ്കണി അക്കാദമി പ്രസിദ്ധപ്പെടുത്തി. ‘സുനാപരാന്ത്‌’ എന്ന ദിനപത്രത്തിന്റെ ഞായറാഴ്‌ചപ്പതിപ്പിൽ കഥകൾ പ്രസിദ്ധപ്പെടുത്താറുണ്ട്‌. മലയാളത്തിലെ ആനുകാലികങ്ങളിൽ ലേഖനങ്ങളും.

കേരള കൊങ്കണി അക്കാദമിയുടെയും (1983) കേരള കൊങ്കണി ഭാഷാ പ്രചാരസഭയുടെയും (‘95) കൊങ്കണി ചെറുകഥകൾക്കുളള പുരസ്‌കാരവും ഉപന്യാസത്തിനുളള പുരസ്‌കാരവും (’97) ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ട്രാവൽ ഗ്രാന്റിന്‌ അർഹനായി (‘96). കേരള സർവകലാശാല പരീക്ഷാ ബോർഡ്‌ ചെയർമാനായും കോളജ്‌ ഡെവലപ്‌മെന്റ്‌ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്‌. ഗൗഡസാരസ്വത കൾചറൽ ആൻഡ്‌ റിലീഫ്‌ സൊസൈറ്റിയുടെ ചെയർമാനായി സേവനമനുഷ്‌ഠിക്കുന്നു.

ഭാര്യ ഃ പ്രേമ. മക്കൾ ഃ ഗിരീഷ്‌, അനൂപ.

വിലാസം

പ്രേംമന്ദിർ

പഴവീട്‌

ആലപ്പുഴ - 688009


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited