Nov 20 17:27:44 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജിയോവന്നി ബൊക്കാച്ചിയോ

ജിയോവന്നി ബൊക്കാച്ചിയോ

ജിയോവനി ബൊക്കാച്ചിയോ 1313-ൽ ഫ്ലോറൻസിൽ ജനിച്ചു. ഒരു ബാങ്കറായിരുന്നു പിതാവ്‌. പുത്രനെ കൗമാര പ്രായത്തിൽതന്നെ തൊഴിൽ പരിശീലനത്തിനു നേപ്പിൾസിലേക്കയച്ചു. പരിശീലനം കഴിഞ്ഞ്‌ സ്വന്തം ബാങ്കിന്റെ ഒരു ശാഖയിൽ മാനേജരായെങ്കിലും പണമിടപാടിൽ താത്‌പര്യമില്ലായിരുന്ന ബൊക്കാച്ചിയോ നിയമപഠനത്തിനു ചേർന്നു. രണ്ടുമൂന്നു വർഷങ്ങൾക്കുളളിൽ അതും ഉപേക്ഷിച്ച്‌ സാഹിത്യപ്രവർത്തനത്തിലേർപ്പെട്ടു. അക്കാലത്ത്‌ ഇറ്റലിയുടെ സാംസ്‌കാരിക കേന്ദ്രമായിരുന്നു നേപ്പിൾസ്‌. കുടുംബപശ്‌ത്താലവും സാഹിത്യവാസനയും സമൂഹത്തിന്റെ ഉന്നതങ്ങളിലെത്തിപ്പെടാനും പണ്ഡിതനായ റോബർട്ട്‌ രാജാവിന്റെ അന്തേവാസിയാകാനും യുവാവായ ബൊക്കാച്ചിയോയെ സഹായിച്ചു. ഒരു ദശാബ്‌ദക്കാലം അല്ലലില്ലാത്ത ജീവിതം നയിച്ച ബൊക്കാച്ചിയോ 1341-ൽ രാഷ്‌ട്രീയ, സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന്‌ ഫ്ലോറൻസിലേക്കു മടങ്ങി. ഫ്ലോറൻസിന്റെ പ്രതിനിധിയായി ഒന്നിലധികം തവണ റോമിലെത്തി പോപ്പിനെ സന്ദർശിക്കുകയും ചെയ്‌തു. 1375-ൽ സെർട്ടാൾഡോയിൽവച്ചായിരുന്നു ബൊക്കാച്ചിയോ അന്തരിച്ചത്‌.

ഡെകാമറൺ രചിച്ചിരുന്നില്ലെങ്കിൽക്കൂടി പതിനാലാം നൂറ്റാണ്ടിലെ യൂറോപ്യൻ സാഹിത്യനായകൻമാരിൽ പ്രമുഖസ്‌ഥാനം അവകാശപ്പെടാനാവുമായിരുന്നു ബൊക്കാച്ചിയോക്ക്‌. മനഃശാസ്‌ത്രാധിഷ്‌ഠിതമായ ആദ്യത്തെ ആഖ്യായിക ഉൾപ്പെടെ വേറെയും കൃതികൾ ബൊക്കാച്ചിയോയുടേതായിട്ടുണ്ട്‌. എങ്കിലും ഷേക്‌സ്‌പിയറിനും ചോസറിനും വഴികാട്ടിയായ ആയിരത്തൊന്നു രാത്രികൾ, പഞ്ചതന്ത്രകഥകൾ, കഥാസരിത്‌ സാഗരം തുടങ്ങിയവയ്‌ക്കൊപ്പം വിശ്വസാഹിത്യത്തിൽ അഗ്രിമസ്‌ഥാനം നേടിയ, ഡെകാമറണിന്റെ കർത്താവെന്ന നിലയ്‌ക്കാണ്‌ അഞ്ഞൂറിൽപരം വർഷങ്ങളായി ബൊക്കാച്ചിയോ അറിയപ്പെടുന്നത്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited