Nov 18 15:42:41 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അമ്പലപ്പുഴ രാമവർമ്മ

അമ്പലപ്പുഴ രാമവർമ്മ

1926 ഡിസംബർ 10 (1102 വൃശ്‌ചികം 25)ന്‌ ജനിച്ചു. അമ്മഃ അമ്പലപ്പുഴ പുതിയ കോവിലകത്ത്‌ അംബിക. അച്‌ഛൻഃ കിടങ്ങൂർ വടവാമനയില്ലത്തു സുബ്രഹ്‌മണ്യൻ നമ്പൂതിരി. അമ്പലപ്പുഴയിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനുശേഷം ഇന്റർമീഡിയറ്റിന്‌ ആലുവ യു.സി. കോളജിൽ (1943-45) ചേർന്നു. ബി.എ. (മലയാളവും സംസ്‌കൃതവും) തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ (1945-‘47). എം.എ. (മലയാളം)യൂണിവേഴ്‌സിറ്റി കോളജിൽ (1950-’52). 1948-50-ൽ ആലുവാ യു.സി.കോളജിൽ അദ്ധ്യാപകനായി. 1952 മുതൽ 1986 വരെ കോട്ടയം സി.എം.എസ്‌.കോളജിൽ മലയാളം വകുപ്പു മേധാവിയായിരുന്നു. സംസ്‌കൃതസർവകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക കേന്ദ്രത്തിൽ ആദ്യത്തെ ഡയറക്‌ടർ-ഇൻ-ചാർജും മലയാളം പ്രൊഫസറുമായിരുന്നു. ആകെ നാല്‌പതു വർഷത്തെ റഗുലർ സർവ്വീസ്‌. കേരള, കാലിക്കറ്റ്‌, മഹാത്‌മാഗാന്ധി സർവകലാശാലകളിൽ വിവിധ പരീക്ഷാ ബോർഡുകളുടെ ചെയർമാൻ സ്‌ഥാനം വഹിച്ചിട്ടുണ്ട്‌. ആറു വർഷം കേരളസർവകലാശാല പാഠപുസ്‌തകസമിതിയിൽ അംഗമായിരുന്നു. കോട്ടയത്ത്‌ മഹാത്‌മാഗാന്ധി യൂണിവേഴ്‌സിറ്റി ആരംഭിച്ചപ്പോൾ ആദ്യത്തെ മലയാളം ബോർഡ്‌ ഓഫ്‌ സ്‌റ്റഡീസിന്റെ ചെയർമാനായി. കേരള കലാമണ്ഡലം, കേരള സാഹിത്യഅക്കാദമി, കേരള സാംസ്‌കാരിക വകുപ്പ്‌ പ്രസിദ്ധീകരണവിഭാഗം ഇവയിൽ അംഗമായിരുന്നു. കലാമണ്ഡലം നിർവാഹകസമിതിയിൽ ഉണ്ടായിരുന്നപ്പോൾ കലാമണ്ഡലം കഥകളി ട്രൂപ്പിന്റെ മേൽനോട്ടം വഹിച്ച്‌ പശ്‌ചിമ ജർമ്മനിയിൽ പര്യടനം നടത്തി (1986). അമ്പലപ്പുഴ കുഞ്ചൻ സ്‌മാരക സമിതിയുടെ എക്‌സിക്യൂട്ടീവ്‌ ചെയർമാനായി രണ്ടുകൊല്ലം സേവനമനുഷ്‌ഠിച്ചു. 1993-ലെ കഥകളിക്കുളള എം.കെ.കെ. നായർ അവാർഡിന്‌ അർഹനായി.

1949-ൽ വിവാഹം. ഭാര്യഃ കൃഷ്‌ണപുരത്തു കുറ്റിയിൽ കോവിലകത്ത്‌ സതീഭായി (ഈയിടെ അന്തരിച്ചു.

മക്കൾഃ ഗീതാഭായി, രമണീഭായി, ശ്രീകുമാർ, മധുകുമാർ.

സാഹിത്യപ്രവർത്തനങ്ങളിൽ മുഴുകി ഇപ്പോൾ കോട്ടയത്ത്‌ കഴിയുന്നു.

വിലാസംഃ

ശ്രീനിലയം

കോളജ്‌ റോഡ്‌, കോട്ടയം-1


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited