Nov 21 23:14:31 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. കെ.എം. തരകൻ

 

By the same author


ഡോ. കെ.എം. തരകൻ

ജനനം 1930 ഒക്‌ടോബർ 6-ന്‌.

വിമർശകൻ, വാഗ്‌മി, പ്രൊഫസർ, പത്രാധിപർ എന്നീ നിലകളിൽ ശ്രദ്ധേയനാണ്‌.

പുത്തൻകാവു മാത്തൻ തരകന്റെയും മറിയാമ്മ മാത്തൻ തരകന്റെയും മകനായി പുത്തൻകാവിൽ ജനിച്ചു.

1946-ൽ ചെങ്ങന്നൂർ ഇംഗ്ലിഷ്‌ ഹൈസ്‌കൂളിൽനിന്നും ഇ.എസ്‌.എസ്‌.എൽ.സി. പരീക്ഷ പാസ്സായി. ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ഭനാറസ്‌ ഹിന്ദു യൂണിവേഴ്‌സിറ്റിയിൽനിന്നും എമ.എ. ബിരുദം നേടി. 1952 മുതൽ 1959 വരെ എറണാകുളം സെന്റ്‌ ആൽബർട്ട്‌സ്‌ കോളജിൽ ഇംഗ്ലീഷ്‌ വിഭാഗത്തിൽ ലക്‌ചററായിജോലി നോന്നി. 1959 മുതൽ 1979 വരെ മാർ അത്തനേഷ്യസ്‌ കോളജിൽ ഇംഗ്ലീഷ്‌ വുഭാഗത്തിന്റെ കലവനായിരുന്നു. 1979 മുതൽ 1988 വരെ മലയാള മനോരമ വാരികയുടെയും ഭാഷാപോഷിണിയുടെയും പത്രാധിപരുമായിരുന്നു. 1991-ൽ കേരള സാഷിത്യ അക്കാദമി പ്രസിഡന്റായി. ഭാരതത്തിലും വിദേശ രാജ്യങ്ങളിലും വിപുലമായി സഞ്ചരിച്ചിട്ടുണ്ട്‌. 1975-ൽ പാശ്‌ചാത്യ സാഷിത്യ തത്ത്വശാസ്‌ത്രം എന്ന ഗ്രന്ഥത്തിന്‌ കേരള സാഹിത്യ അക്കാദമി അവാർഡു ലഭിച്ചു. തുടർന്ന്‌ എസ്‌.പി.ബി.എഫ്‌. അവാർഡ്‌, പുത്തേഴൻ അവാർഡ്‌, അക്ഷര അവാർഡ്‌, ധിഷണ അവാർഡ്‌, സോഫിയ അവാരഡ്‌, കൊടുപ്പുന്ന സ്‌മാരക അവാർഡ്‌ എന്നിവ നേടി. ഗ്രന്ഥങ്ങൾ ഇംഗ്ലീഷിൽനിന്നും മലയാളത്തിലേക്കും മലയാളത്തിൽനിന്നും ഇംഗ്ലിഷിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. ഇംഗ്ലീഷ്‌ ആന്തോളജി എഡിറ്റ്‌ ചെയ്‌തിട്ടുണ്ട്‌.

പ്രധാന കൃതികൾ ഃ ​‍ുത്തരാധുനികതയും മറ്റും, പാശ്‌ചാത്യ സാഹിത്യ തത്ത്വശാസ്‌ത്രം, മലയാള നോവൽ സാഹിത്യ ചരിത്രം, അനശ്വരനായ ഉറൂബ്‌, മഗ്‌ദലനമറിയം ഒരു മുക്‌തിഗാഥ, അനുഗൃഹീതനായ ബഷീർ, ആധുനിക നോവൽ ദർശനം, ഽഇലപ ധൂപഎവസ ംസഎഷ റ്റഭധഭ ധമയാഷ ം ങനവപത യേനചപറ ​‍ൂത റ്റമാമറമാമട അവഎപനമഎയനപഽ (വിമർശനം), അവളാണു ഭാര്യ, നിനക്കായി മാത്രം, ഓർമ്മകളുടെ രാത്രി, ആത്‌മാവിൽ സുഗന്ധം, എന്നിൽ അലിയുന്ന ദുഃഖം (നോവലുകൾ).

ഭാര്യ ഃ പ്രൊഫ. റേച്ചൽ തരകൻ. മക്കൾ ഃ മാത്യു തരകൻ, ഡോ. മേരി മാമ്മൻ, ജോൺ തരകൻ, രഞ്ഞ്‌ജിനി മേരി ഇ​‍ൂപ്പൻ.

വിലാസം

കിഴക്കേതലക്കൽ

കവിയൂർ-689582


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited