Sep 23 04:45:13 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഫാ.എ. അടപ്പൂർ

ഫാ.എ. അടപ്പൂർ

മൂവാറ്റുപുഴയ്‌ക്കടുത്ത്‌ ആരക്കുഴിയിൽ 1926 ജനുവരി എട്ടിന്‌ ജനിച്ചു. മാതാപിതാക്കൾഃ അടപ്പൂർ ജോൺ-മറിയം. 1944 ൽ ഈശോ സഭയിൽ ചേർന്നു. കോഴിക്കോട്‌, കൊഡൈക്കനാൽ, പൂനെ എന്നിവിടങ്ങളിൽ ജസ്യൂട്ട്‌ പരിശീലനം പൂർത്തിയാക്കി. 1959-ൽ വൈദികപട്ടം സ്വീകരിച്ചു. മംഗലാപുരം സെന്റ്‌ അലോഷ്യസ്‌ കോളജിൽനിന്ന്‌ ബി.എ.യും അമേരിക്കയിലെ മർക്കേറ്റ്‌ സർവകലാശാലയിൽ നിന്ന്‌ എം.എ.യും ഫ്രാൻസിലെ സ്‌റ്റ്രാസ്‌ബർഗ്‌ സർവകലാശാലയിൽ നിന്ന്‌ ഡോക്‌ടറേറ്റും നേടി.

റോമിൽ ജസ്യൂട്ട്‌ ജനറലിന്റെ ഇൻഡ്യക്കായുളള സെക്രട്ടറി, ആംഗ്ലിക്കക്കൻ-റോമൻ കത്തോലിക്കാ അന്തർദ്ദേശീയ സമിതിയംഗം. എറണാകുളത്തെ ലൂമൻ ഇൻസ്‌റ്റിട്ട്യൂട്ടിന്റെ ഡയറക്‌ടർ, ന്യൂമൻ അസോസിയേഷന്റെ കേരള റീജിയണൽ ചാപ്ലിൻ തുടങ്ങിയ നിലകളിൽ സേവനമനുഷ്‌ഠിച്ചു.

കൃതികൾഃ മനുഷ്യനും മൂല്യങ്ങളും, ഇരുളും വെളിച്ചവും, ജോണും പോളും ജോൺപോളും, ഞാൻ കണ്ട പോളണ്ട്‌, പാളം തെറ്റിയ ദൈവശാസ്‌ത്രം എതിർപ്പിലൂടെ മുന്നോട്ട്‌, കമ്മ്യൂണിസത്തിന്റെ തകർച്ച, കമ്മ്യൂണിസം ഒരു ചരമക്കുറിപ്പ്‌, മൂല്യനിരാസം എന്ന പാപം, കൾച്ചറൽ ക്രൈസിസ്‌ ഇൻ ഇന്ത്യ.

കേരള കാത്തലിക്‌ ബിഷപ്പ്‌സ്‌ കോൺഫറൻസിന്റെ മാനവിക സാഹിത്യ അവാർഡ്‌ (1998). ക്രൈസ്‌തവ സാംസ്‌കാരികവേദിയുടെ 93-ലെ പുസ്‌തക അവാർഡ്‌. എ.കെ.സി. സി.യുടെ സാഹിത്യ അവാർഡ്‌ (1993). പോൾ കാക്കശ്ശേരി അവാർഡ്‌ (1997)എന്നിവ ലഭിച്ചിട്ടുണ്ട്‌.

വിലാസംഃ

ലൂമെൻ ജ്യോതിസ്‌

പോണോത്ത്‌ റോഡ്‌

കലൂർ, കൊച്ചി-682 017


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited