Nov 19 18:39:48 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. ഇ.സർദാർകുട്ടി

ഡോ. ഇ.സർദാർകുട്ടി

1123 മീനം പതിനേഴിന്‌ കൊല്ലം ജില്ലയിലെ ഇടമുളയ്‌ക്കൽ ഗ്രാമത്തിൽ ജനിച്ചു.

പിതാവ്‌ഃ എ.ഇബ്രാഹിംകുട്ടി, മാതാവ്‌ഃ എം.സുലേഖാബീവി.

അഞ്ചൽ സെന്റ്‌ ജോൺസ്‌ കോളേജിൽ നിന്ന്‌ 1970 ൽ ബിരുദവും കാര്യവട്ടം യൂണിവേഴ്‌സിറ്റി മലയാളം വകുപ്പിൽ നിന്ന്‌ 1972-ൽ ബിരുദാനന്തര ബിരുദവും നേടി. 1974 ഫെബ്രുവരിയിൽ തിരുവനന്തപുരം അക്കൗണ്ടന്റ്‌ ജനറൽ ആഫീസിൽ ആഡിറ്ററായി ഔദ്യോഗികജീവിതം ആരംഭിച്ചു. 1976 ജനുവരിയിൽ കൊടുങ്ങല്ലൂർ ഗവൺമെന്റ്‌ കോളേജ്‌ അധ്യാപകനായി. തുടർന്ന്‌ കോഴിക്കോട്‌ ആർട്‌സ്‌ ആന്റ്‌ സയൻസ്‌ കോളേജ്‌, തിരുവനന്തപുരം വിമെൻസ്‌ കോളേജ്‌, ആർട്‌സ്‌ കോളേജ്‌, യൂണിവേഴ്‌സിറ്റി കോളേജ്‌ എന്നിവിടങ്ങളിൽ ജോലിനോക്കി. ഇപ്പോൾ കട്ടപ്പന ഗവൺമെന്റ്‌ കോളേജിൽ മലയാള വിഭാഗം റീഡർ. 1992-ൽ കേരള സർവ്വകലാശാലയിൽ നിന്ന്‌ സാഹിത്യത്തിൽ ഡോക്‌ടറേറ്റ്‌ ബിരുദം ലഭിച്ചു. ‘പുരോഗമന സാഹിത്യനിരൂപണം’ കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ടും ‘സഞ്ഞ്‌ജയനും സഞ്ഞ്‌ജയസാഹിത്യവും’ കേരള സാഹിത്യ അക്കാഡമിയും ‘സഞ്ഞ്‌ജയൻ’ കേരള സർവകലാശാലയും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.

ഭാര്യഃ എം. സൈനബ മക്കൾഃ സനു, വിനു

വിലാസംഃ

ടി.സി. 10&914 (1), അക്ഷരം, മണ്ണാമ്മൂല,

പേരൂർക്കട പി.ഒ., തിരുവനന്തപുരം-695 005


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited