Sep 25 13:23:09 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ചാത്തനാത്ത്‌ അച്യുതനുണ്ണി

ചാത്തനാത്ത്‌ അച്യുതനുണ്ണി

ജനനംഃ 1939ൽ. സ്വദേശംഃ ഗുരുവായൂർ. അച്‌ഛൻഃ മേനാക്കയ്‌മൾ വാസുദേവനുണ്ണിത്താൻ. അമ്മഃ ചാത്തനാത്ത്‌ മാധവിക്കുട്ടിയമ്മ.

വിദ്യാഭ്യാസംഃ സാഹിത്യവിശാരദ, എം.എ.സംസ്‌കൃതം, എം.എ.മലയാളം. പി.എച്ച്‌.ഡി.

1957 മുതൽ ‘64 വരെ ഹൈസ്‌കൂൾ അധ്യാപനം. 1965ൽ പത്തനംതിട്ട കാതൊലിക്കറ്റ്‌ കോളേജിൽ ലക്‌ചററായി ചേർന്നു. 1971 മുതൽ കാലിക്കറ്റ്‌ സർവകലാശാല മലയാളവിഭാഗത്തിൽ. 1983ൽ പ്രൊഫസറായി. 1986 മുതൽ വകുപ്പധ്യക്ഷൻ. ഇപ്പോൾ ഭാഷാ ഫാക്കൽറ്റി ഡീൻ.

1955 മുതൽ ആനുകാലികങ്ങളിൽ ഒട്ടേറെ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌; പ്രബന്ധങ്ങളും.

മുഖ്യകൃതികൾഃ തിരുനടയിൽ, ലയം, ദേവാനാം, പ്രിയഃസ്വപ്‌നവാസവദത്തം, ഭാഷ ഒരു പഠനം, വർത്തമാനപ്പുസ്‌തകത്തിന്‌ ഒരവതാരിക, ശൈലീവിജ്‌ഞ്ഞാനം സമകാലപഠനങ്ങൾ, സാഹിത്യ ഗവേഷണം പ്രബന്ധരചനയുടെ തത്വങ്ങൾ, രീതിദർശനം, അലങ്കാരശാസ്‌ത്രം മലയാളത്തിൽ, കവികണ്‌ഠാഭരണം, ധ്വന്യാലോകം, വാങ്ങ്‌മയം, തെരഞ്ഞെടുത്ത കവിതകൾ, സാഹിത്യമീമാംസ- താരതമ്യപരിപ്രേക്ഷ്യം.

കേരളസാഹിത്യ അക്കാദമിയുടെയും (1987) സഹൃദയവേദിയുടെയും (1988) പുരസ്‌കാരങ്ങൾക്ക്‌ അർഹനായിട്ടുണ്ട്‌. വളളത്തോൾ വിദ്യാപീഠം (ശുകപുരം) സ്‌ഥാപകസെക്രട്ടറി. തിരൂർ തുഞ്ചൻസ്‌മാരകത്തിന്റെ വൈസ്‌ ചെയർമാൻ.

ഭാര്യഃ പി.ഐവി.

മക്കൾഃ ആശിസ്‌, അശ്വതി

വിലാസംഃ

“അശ്വതി”

ശുകപുരം,

എടപ്പാൾ 679 576


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited