Sep 21 08:02:21 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എൻ.വി. കൃഷ്‌ണവാരിയർ

എൻ.വി. കൃഷ്‌ണവാരിയർ

1916 മെയ്‌ 13-ന്‌ തൃശൂർ ജില്ലയിലെ ഞെരുവിശ്ശേരിയിൽ ഞെരൂക്കാവിൽ വാരിയത്തു ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനും പ്രാരംഭ സംസ്‌കൃതവിദ്യാഭ്യാസത്തിനുംശേഷം തൃപ്പൂണിത്തുറ സംസ്‌കൃതകോളജിൽ ആറുവർഷം സംസ്‌കൃതവ്യാകരണം പഠിച്ചു. മദ്രാസ്‌ സർവകലാശാലയിലെ മലയാളവിഭാഗത്തിൽ മൂന്നു വർഷം ഗവേഷണം നടത്തി. വ്യാകരണഭൂഷണം, സാഹിത്യശിരോമണി, രാഷ്‌ട്രഭാഷാ വിശാരദ്‌ ബിരുദങ്ങൾ. ബി.ഒ.എൽ., എം.എ., എം.ലിറ്റ്‌ ഡിഗ്രികൾ. ജർമൻ ഭാഷയിൽ സർട്ടിഫിക്കറ്റ്‌. കോഴിക്കോട്‌ സർവകലാശാലയുടെ ഡി.ലിറ്റ്‌ ബിരുദവും. 1942-ൽ ക്വിറ്റിൻഡ്യാ സമരത്തിൽ പങ്കെടുക്കാനായി ജോലി രാജിവച്ചു. ഒളിവിലിരുന്ന്‌ ‘സ്വതന്ത്രഭാരതം’ പത്രം നടത്തി. മദ്രാസ്‌ ക്രിസ്‌ത്യൻ കോളജിലും കേരളവർമ കോളജിലും മലയാളവിഭാഗത്തിൽ അദ്ധ്യാപകനായിരുന്നു. മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌, യുഗപ്രഭാത്‌ (ഹിന്ദി), കുങ്കുമം വാരിക എന്നിവയുടെ പത്രാധിപരായിരുന്നു. 1968-ൽ കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ സ്‌ഥാപകഡയറക്‌ടറായി. ഏഴു കൊല്ലത്തിനുശേഷം അവിടെനിന്ന്‌ പിരിഞ്ഞു. ദ്രാവിഡ ഭാഷാസംഘടനയുടെ സീനിയർ ഫെലോ ആയി മധുര സർവകാലാശാലയിൽ ഗവേഷണം നടത്തി. സാഹിത്യപ്രവർത്തക സഹകരണസംഘം, കേരള വർക്കിങ്ങ്‌ ജേർണലിസ്‌റ്റ്‌സ്‌ യൂണിയൻ, സാഹിത്യ പരിഷത്ത്‌ എന്നിവയുടെ അദ്ധ്യക്ഷനും കേരള സാഹിത്യ അക്കാദമി, ദേശീയ സാഹിത്യ അക്കാദമി എക്‌സിക്യൂട്ടീവ്‌ കൗൺസിൽ, നാഷണൽ ബുക്‌ ഡവലപ്‌മെന്റ്‌ കൗൺസിൽ, മദ്രാസ്‌, കേരള, കോഴിക്കോട്‌, കൊച്ചി, മധുര സർവകലാശാലകളിലെ സെനറ്റ്‌, അക്കാദമിക്‌ കൗൺസിൽ, ഭാഷാ ഫാക്കൽറ്റി എന്നിവയിൽ അംഗവുമായിരുന്നു. കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ്‌, സോവിയറ്റ്‌ലാൻഡ്‌ നെഹ്‌റു അവാർഡ്‌, കേന്ദ്ര സാഹിത്യഅക്കാദമി അവാർഡ്‌, ഉത്തർപ്രദേശ്‌ ഹിന്ദി സമിതിയുടെ സൗഹൃദപുരസ്‌കാരം, ഇന്ത്യാഗവൺമെന്റിന്റെ വിദ്യാഭ്യാസവകുപ്പിന്റെ എമെറിറ്റസ്‌ ഫെലോഷിപ്പ്‌ മുതലായവ ലഭിച്ചിട്ടുണ്ട്‌. പ്രമുഖ കൃതികൾഃ നീണ്ടക്കവിതകൾ, കുറെക്കൂടി നീണ്ടകവിതകൾ, കൊച്ചുതൊമ്മൻ, ഗാന്ധിയും ഗോഡ്‌സേയും, കലോത്സവം, പരിപ്രേക്ഷ്യം, സമാകലനം, വളളത്തോളിന്റെ കാവ്യശില്‌പം, കാളിദാസന്റെ സിംഹാസനം, അമേരിക്കയിലൂടെ, ഉണരുന്ന ഉത്തരേന്ത്യാ, ബുദ്ധചരിതം (കഥകളി), ചിത്രാംഗദ, വാസ്‌കോഡഗാമ, വെല്ലുവിളികൾ പ്രതികരണങ്ങൾ, പ്രശ്‌നങ്ങൾ പഠനങ്ങൾ, സമസ്യകൾ സമാധാനങ്ങൾ, അന്വേഷണങ്ങൾ കണ്ടെത്തലുകൾ, മനനങ്ങൾ, നിഗമനങ്ങൾ, വിചിന്തനങ്ങൾ വിശദീകരണങ്ങൾ, വീക്ഷണങ്ങൾ വിമർശനങ്ങൾ, ഓളങ്ങൾ ആഴങ്ങൾ, ‘മാതൃഭൂമി’യുടെ ചീഫ്‌ എഡിറ്ററായിരിക്കെ 1989 ഒക്‌ടോബർ 12-ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited