Sep 22 14:15:45 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം. രാമചന്ദ്രൻ

എം. രാമചന്ദ്രൻ

കരുനാഗപ്പളളി കോഴിക്കോട്ടു വാഴപ്പിളേത്തു വീട്ടിൽ ജി. മാധവൻപിളളയുടെയും നീണ്ടകര പരിമണത്തു ചെറുകശ്ശേരി വീട്ടിൽ ഒ. ഗൗരിക്കുട്ടിയമ്മയുടെയും മകൻ. തിരുവനന്തപുരം ഇന്റർമീഡിയറ്റു കോളേജിലും, യൂണിവേഴ്‌സിറ്റി കോളേജിലും വിദ്യാഭ്യാസം. എം.എ.ബിരുദധാരി. പ്രക്ഷേപണത്തിന്റെ ആവേശത്തിൽ, വിദ്യുച്‌ഛക്‌തി ബോർഡിലെ ജോലി ഉപേക്ഷിച്ച്‌ ആകാശവാണിയിൽ ചേർന്നു. സുദീർഘമായ പ്രക്ഷേപണസപര്യയിൽ, ലക്ഷക്കണക്കിനു ശ്രോതാക്കളുടെ ഇഷ്‌ടതോഴനായി മാറി ഈ വാർത്താപ്രക്ഷേപകൻ. വാർത്താ പ്രക്ഷേപണത്തിന്‌ ചാരുതയും ആകർഷണീയതയും പകരാൻ അദ്ദേഹത്തിനു കഴിഞ്ഞു. പ്രക്ഷേപണ രംഗത്ത്‌ പുതിയ അർത്ഥതലങ്ങൾ കണ്ടെത്താനും സാധിച്ചിട്ടുണ്ട്‌. ​‍്യംഫ റേഡിയോ റാസൽ ഖൈമയിലും അദ്ദേഹത്തിന്റെ സേവനം പരക്കെ അംഗീകാരം നേടി. ​‍്യംഫ യിലെ ഉം അൽക്വയിൻ റേഡിയോവഴി, തിരുവനന്തപുരത്തുനിന്നു ടെലഫോൺ വഴി നടത്തിയ വാർത്താപ്രക്ഷേപണം, മാദ്ധ്യമരംഗത്തു പുതിയ വഴിത്തിരിവു കുറിച്ചു. ‘വാർത്തകൾ വായിക്കുന്നത്‌’ ആദ്യത്തെ കൃതി.

സഹധർമ്മിണിഃ പി. വിജയലക്ഷ്‌മി

മക്കൾഃ ദീപാ ഉദയകുമാർ, ജയദീപ്‌ രാമചന്ദ്രൻ

വിലാസംഃ

പങ്കജം

തച്ചോട്ടുകാവ്‌, മലയിൻകീഴ്‌ പി.ഒ.

തിരുവനന്തപുരം 695 571


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited