Sep 22 01:27:38 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി.ഡി. കൃഷ്‌ണൻനമ്പ്യാർ

 


വി.ഡി. കൃഷ്‌ണൻനമ്പ്യാർ

1940 ഒക്‌ടോബർ 27-ന്‌ തിരുവല്ലയിൽ വില്വട്ടത്തുമഠത്തിൽ ജനിച്ചു. 1961-ൽ കേരള സർവകലാശാലയിൽനിന്ന്‌ ഹിന്ദി സാഹിത്യത്തിൽ ഒന്നാം റാങ്കിൽ ബി.എ., 1963-ൽ ബറാറസ്‌ ഹിന്ദു സർവകലാശാലയിൽനിന്ന്‌ എം.എ.യും. 1963 മുതൽ കോളജ്‌ അദ്ധ്യാപകൻ. ഇപ്പോൾ കോട്ടയം ഗവ. കോളജിൽ ഹിന്ദി വകുപ്പു മേധാവി. 1993-94-ൽ കോടഞ്ചേരി ഗവ.കോളജ്‌ പ്രിൻസിപ്പലായിരുന്നു. മലയാളത്തിലേക്ക്‌ 1400 ചെറുകഥകൾ വിവർത്തനം ചെയ്‌തു പ്രസിദ്ധപ്പെടുത്തി. സാഹിത്യ അക്കാദമി, നാഷണൽ ബുക്‌ട്രസ്‌റ്റ്‌, മാതൃഭൂമി, ഭാരതീയ ജ്‌ഞ്ഞാനപീഠം തുടങ്ങിയ സ്‌ഥാപനങ്ങളുടെ വിവർത്തകൻ. ബിഹാർ സർക്കാർ, ഉത്തർപ്രദേശ്‌ ഹിന്ദി സംസ്‌ഥാൻ, കേരള ഹിന്ദി ടീച്ചേഴ്‌സ്‌ ഫോറം, ദേവകീകൃഷ്‌ണ ട്രസ്‌റ്റ്‌ എന്നിവയുടെ അവാർഡുകൾ ലഭിച്ചു. കമലേശ്വർ, ഭീഷ്‌മസാഹ്‌നി, ഹരിശങ്കർ പർസായി, അലിം മസ്‌റൂർ, വിമൽ മിത്ര, മോഹൻ രാകേശ്‌, അജീത്‌കൗർ തുടങ്ങിയ എഴുത്തുകാരുടെ കൃതികൾ ഉൾപ്പെടെ ഇരുപത്തിയഞ്ചോളം വിവർത്തനങ്ങൾ അഞ്ചെണ്ണം ഹിന്ദിയിലും.

ഭാര്യഃ തങ്കമണി. മക്കൾഃ രാജേഷ്‌, രമേഷ്‌, രഞ്ഞ്‌ജിനി.

വിലാസംഃ

വില്വട്ടത്ത്‌,

കാവുംഭാഗം,

തിരുവല്ല-689 102


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited