Nov 15 20:42:07 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വെട്ടൂർ രാമൻനായർ

വെട്ടൂർ രാമൻനായർ

1919-ൽ പാലായ്‌ക്കു സമീപം മുത്തോലിയിൽ ജനിച്ചു. അച്‌ഛൻഃ കാവനാൽ ശങ്കരപ്പിളള. അമ്മഃ പര്യാത്ത്‌ നാരായണിയമ്മ. പുലിയന്നൂർ, കരുവനാൽ എന്നിവിടങ്ങളിലെ പ്രൈമറി സ്‌കൂളുകളിലും കിടങ്ങൂർ എൻ.എസ്‌.എസ്‌. ഹൈസ്‌കൂളിലുമായിരുന്നു വിദ്യാഭ്യാസം.

1975-ൽ ‘പാക്കനാർ’ എന്ന വിനോദമാസിക സ്വന്തം ഉടമസ്‌ഥതയിലാരംഭിച്ചു. ഇപ്പോൾ അതിന്റെ പത്രാധിപർ മാത്രം. ആറുവർഷം കേരള സാഹിത്യ അക്കാദമി എക്‌സി.കമ്മിറ്റിയിലും മൂന്നു വർഷം ജനറൽ കൗൺസിലിലും അംഗം. കേരള സാഹിത്യ അക്കാദമിയുടെ ‘ഗ്രന്ഥസൂചി’യുടെ പ്രധാന ചുമതല വഹിച്ചു. കേരള സാഹിത്യ പരിഷത്തിന്റെ ആയുഷ്‌കാലാംഗം. പാലാ സഹൃദയസമിതിയുടെ സ്‌ഥാപകാദ്ധ്യക്ഷൻ. കവിത, ചെറുകഥ, നോവൽ, യാത്രാവിവരണം, പ്രബന്ധം എന്നീ ഇനങ്ങളിൽ ഇരുപത്തിയഞ്ചോളം കൃതികൾ. പ്രഥമ നോവൽ ജീവിക്കാൻ മറന്നുപോയ സ്‌ത്രീ (1952)ക്ക്‌ ഹിന്ദിയടക്കം പല ഭാഷകളിലും വിവർത്തനം വന്നിട്ടുണ്ട്‌. ഒരു വെറും പ്രേമകഥ (1987) റഷ്യൻ തുടങ്ങി ചില വിദേശ ഭാഷകളിൽ പ്രസിദ്ധപ്പെടുത്തി. ചെറുകഥാസമാഹാരത്തിനുളള ‘87-ലെ കേരള സാഹിത്യ അക്കാദമി അവാർഡ്‌ പുഴയ്‌ക്ക്‌ ലഭിച്ചു.

വിവാഹിതൻ. നാലു മക്കൾ.

വിലാസംഃ

പുലിയന്നൂർ, പാലാ-686 573


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited