Nov 14 09:50:35 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രൊഫ. കെ. എം. ചാണ്ടി

പ്രൊഫ. കെ. എം. ചാണ്ടി

ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും പരിവർത്തനസമൃദ്ധമായ ഒരു കാലഘട്ടത്തിലാണ്‌ പ്രൊഫ. കെ.എം. ചാണ്ടി ജീവിച്ചിരുന്നത്‌. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്ന തിരുവിതാംകൂറിൽ ജനാധിപത്യഭരണത്തിനുവേണ്ടിയുളള സമരത്തിൽ പങ്കെടുത്ത്‌ ജയിൽശിക്ഷ വരിക്കുമ്പോൾ അദ്ദേഹത്തിന്‌ 25 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ 25-​‍ാം വയസ്സിലാണ്‌ ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിച്ചത്‌. 26-​‍ാം വയസ്സിൽ അദ്ദേഹം തിരുവിതാംകൂർ നിയമസഭാംഗവുമായി.

തിരുവിതാകൂറിന്റെയും കേരളത്തിന്റെയും രാഷ്‌ട്രീയസാമൂഹ്യ വിദ്യാഭ്യാസമണ്‌ഡലങ്ങളിൽ അദ്ദേഹത്തിന്റെ മൃദുലമായ കാല്‌പാടുകൾ കാണാം. പ്രൊഫ. ചാണ്ടിയുടെ കർമ്മചോദന വികാരത്തിൽനിന്നുണ്ടായതായിരുന്നില്ല, മറിച്ച്‌ ആഴമായ വിചാരത്തിൽ നിന്നും ഉറവയെടുത്തതായിരുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited