Sep 23 14:26:35 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.സി.പി.മേനോൻ

 

By the same author


ഡോ.സി.പി.മേനോൻ

(1928-1999)

37 വർഷം അദ്ധ്യാപകനായി സേവനമനുഷ്‌ഠിച്ചു. കൊച്ചി സർവകലാശാലയിൽ ഫിസിക്‌സ്‌ പ്രൊഫസറായിരിക്കെ 1988 ൽ ഔദ്യോഗിക ജീവിതത്തിൽ നിന്ന്‌ വിരമിച്ചു. സ്‌പെക്‌ട്രോസ്‌കോപ്പി, തിൻഫിലിം ഫിസിക്‌സ്‌, ഹോളോഗ്രാഫി എന്നീ വിഷയങ്ങളിൽ മൗലിക ഗവേഷണം നടത്തി. മലയാളത്തിൽ ശാസ്‌ത്ര സാഹിത്യപ്രസ്‌ഥാനത്തിന്റെ ആരംഭം മുതൽ ആ രംഗത്ത്‌ സജീവമായി പ്രവർത്തിച്ചിരുന്നു. ഭൗതിശാസ്‌ത്രത്തിൽ ഒട്ടേറെ ഗവേഷണപ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അതിനുപുറമെ പൊതുവായനയ്‌ക്കുളള ധാരാളം ലേഖനങ്ങളും ഗ്രന്ഥങ്ങളും.

കൃതികൾഃ സൂര്യകുടുംബം, ശാസ്‌ത്രവും മനുഷ്യനും, മനുഷ്യശരീരം എന്ന അത്ഭുതയന്ത്രം, മനുഷ്യപ്രകൃതി (സ്വതന്ത്രകൃതികൾ), അത്ഭുത പ്രപഞ്ചം, ശാസ്‌ത്രത്തിലെ അതിമാനുഷർ, മനസ്സിന്റെ സഹയാത്രകൾ, സൂര്യന്റെ ജനനവും മരണവും, മനുഷ്യരും യന്ത്രങ്ങളും (പരിഭാഷകൾ), ഭൂഭൗതികം, തൻമാത്രീയ സ്‌പെക്‌ട്രോസ്‌കോപ്പി, അണുകസ്‌പെക്‌ട്രോസ്‌കോപ്പി, ഫെയിൻമാൻ പ്രസംഗങ്ങൾ (വാല്യം-1 പരിഭാഷ, സഹകർതൃത്വം). സൂര്യകുടുംബത്തിന്‌ 1985ലെ കേരള സാഹിത്യ അക്കാദമിയുടെ ഐ.സി. ചാക്കോ അവാർക്ക്‌ ലഭിച്ചു.

ഭാര്യഃ ഡോ. എം. ലീലാവതി. മക്കൾഃ വിനയകുമാർ, ജയകുമാർ.

1999 സെപ്‌റ്റംബർ 20 ന്‌ നിര്യാതനായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited