Nov 17 08:23:27 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സെയ്‌ത്താൻ ജോസഫ്‌

 

By the same author


സെയ്‌ത്താൻ ജോസഫ്‌

കാഞ്ഞിരം ചിറ കല്ലുപുരയ്‌ക്കൽ അന്ത്രയോസിന്റെയും ലൂസിയുടെയും ഇളയമകനായി 1925 മെയ്‌ 30ന്‌ ജനിച്ചു. ആലപ്പുഴ ഗ്രിയോതർട്ടീന്ത്‌ ഹൈസ്‌ക്കൂളിൽ എട്ടാം ക്ലാസ്സ്‌ വരെ പഠിച്ചു. പന്ത്രണ്ടാം വയസ്സിൽ പിതാവ്‌ നാടകരംഗത്തേയ്‌ക്കുകൊണ്ടുവന്നു. മക്രോണി രാജന്റെ നാടകസമിതി, ചങ്ങനാശ്ശേരി പ്രകാശ്‌ തീയറ്റേഴ്‌സ്‌ എന്നിവയിലൂടെ അഭിനയജീവിതം തുടർന്നു. 1960-ൽ ആലപ്പി തീയറ്റേഴ്‌സിനു ജന്‌മം നൽകി. സമിതിയുടെ അമ്പതിലേറെ നാടകങ്ങളിൽ അഭിനേതാവും, സംവിധാനകനുമായി. 1976ലും 84ലും പ്രൊഫഷണൽ നാടകങ്ങൾക്കുളള സംസ്‌ഥാന അവാർഡ്‌, ആൾ കേരളാ കാത്തലിക്‌സ്‌ അവാർഡ്‌, ചാവറ അവാർഡ്‌, സംഗീത നാടക അക്കാദമി അവാർഡ്‌ തുടങ്ങിയ നിരവധി പുരസ്‌ക്കാരങ്ങൾ നേടിയിട്ടുണ്ട്‌. ഇവയ്‌ക്കുപുറമേ 82-ൽ ജോൺ പോൾ മാർപാപ്പയുടെ ‘ബനമരേന്തി’ എന്ന അംഗീകാരവും ലഭിച്ചു. മുനിസിപ്പൽ കൗൺസിലർ, ആൾ കേരളാ സ്‌മോർ സ്‌കെയിൽ കയർ മാനുഫാക്‌ചേഴ്‌സ്‌ അസ്സോസിയേഷൻ ജില്ലാ സെക്രട്ടറി, ആൾ കേരളാ ഡ്രമാറ്റിക്‌ അസ്സോസിയേഷൻ സംസ്‌ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്‌. കയറും കയർ വ്യവസായവും (ലേഖനം), അഞ്ചാം തിരുമുറിവ്‌ (നാടകം)എന്നീ കൃതികൾ പ്രസിദ്ധപ്പെടുത്തി.

ഭാര്യഃ പരേതയായ കാഞ്ഞിരംചിറവെളിയിൽ വീട്ടിൽ ചെല്ലമ്മയാണ്‌.

മക്കൾഃ സിസ്‌റ്റർ ജോസിറ്റ, സിസ്‌റ്റർ വിമൽ ജോസ്‌, മെറ്റിൽഡ, ഗ്രേസി, ജെസ്സി, ലാലി.

വിലാസംഃ

സെയ്‌ത്താൻ ജോസഫ്‌

കല്ലുപുരയ്‌ക്കൽ വീട്‌,

കാഞ്ഞിരംചിറ,

ആലപ്പുഴ-7


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited