Sep 23 23:29:44 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വെട്ടം മാണി

വെട്ടം മാണി

മലയാളത്തിന്റെ അഭിമാനഭാജനമായ ശ്രീ വെട്ടം മാണി കോട്ടയത്തിനടുത്ത്‌ കൊച്ചുമറ്റം എന്ന ഗ്രാമത്തിലെ ഒരു ഇടത്തരം കർഷകകുടുംബത്തിൽ കൊല്ലവർഷം 1097 ചിങ്ങം 11-​‍ാം തീയതി ജനിച്ചു. പിതാവ്‌ഃ പുതുപ്പളളി വെട്ടം കുടുംബത്തിലെ ഉലഹന്നാൻ. മാതാവ്‌ഃ അന്നമ്മ. പിതാവ്‌ അക്ഷരമാല പഠിപ്പിച്ചു. കൊല്ലവർഷം 1115-ൽ പ്രശസ്‌തമായ നിലയിൽ 9-​‍ാം ക്ലാസ്സ്‌ പാസ്സായശേഷം പുതുപ്പളളി സെന്റ്‌ ജോർജസ്‌ ഹൈസ്‌കൂളിൽ ചേർന്ന്‌ ഇംഗ്ലീഷ്‌ പഠനം തുടർന്നു. അദ്ധ്യാപകനായാണ്‌ ഔദ്യാഗികജീവിതം ആരംഭിച്ചത്‌.

പിന്നീട്‌ അംഗീകൃത സ്‌കൂളിലെ അദ്ധ്യാപകവൃത്തി പൂർണമായി ഉപേക്ഷിക്കുകയും ഹിന്ദി വിദ്യാലയം വികസിപ്പിച്ച്‌ എല്ലാ പരീക്ഷകൾക്കും ട്യൂഷൻ കൊടുക്കുന്ന ഒരു ട്യൂട്ടോറിയൽ കോളജ്‌ വളർത്തിയെടുക്കുകയും ചെയ്‌തു. ട്യൂട്ടോറിയൽ ജീവിതകാലഘട്ടത്തിലാണ്‌ പുരാണിക്‌ എൻസൈക്ലോപീഡിയയുടെ നിർമാണം തുടങ്ങിയത്‌. പകൽ അദ്ധ്യാപനവും രാത്രി വിജ്‌ഞ്ഞാനകോശത്തിന്റെ ജോലിയുമായി പതിമൂന്നു വർഷങ്ങളോളം പിൻതളളി. ഒരു മണിക്കൂർപോലും ഉറങ്ങാൻ കഴിയാത്ത രാത്രികൾ അദ്ദേഹത്തിന്റെ ആരോഗ്യത്തെ പീഡിപ്പിക്കുകയുണ്ടായി. 1964-ൽ വിജ്‌ഞ്ഞാനകോശത്തിന്റെ ഒന്നാംപതിപ്പ്‌ സ്വന്തമായി പ്രസിദ്ധീകരിച്ചു. (നാലു വാല്യങ്ങൾ) 1967-ൽ രണ്ടു വാല്യങ്ങളായി രണ്ടാം പതിപ്പും പ്രകാശിപ്പിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited